‘കുരുന്നു മനസ്സുകളിൽ വിജ്ഞാനം ഉല്ലാസമാക്കണം’
text_fieldsക്രസന്റ് നഴ്സറി വിദ്യാർഥികളുടെ പ്രവേശനോത്സവ ഉദ്ഘാടനം എം.എം.എ വൈസ് പ്രസിഡന്റ് അഡ്വ. പി. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കുരുന്നു മനസ്സുകളിൽ വിജ്ഞാനം ഭീതിയും ഭാരവുമാക്കാതെ ഉല്ലാസത്തോടെ പഠിച്ചുവളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് മലബാർ മുസ്ലിം അസോസിയേഷൻ വൈസ് പ്രസിഡന്റും ക്രസന്റ് സ്കൂൾ ചെയർമാനുമായ അഡ്വ. പി. ഉസ്മാൻ അഭിപ്രായപ്പെട്ടു. ക്രസന്റ് നഴ്സറി വിദ്യാർഥികളുടെ പ്രവേശനോത്സവ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് അഡ്വ. ശക്കീൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, കെ.എച്ച്. ഫാറൂഖ്, ടി.പി. മുനീറുദ്ദീൻ, മാനേജർ പി.എം. മുഹമ്മദ് മൗലവി, തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാവിരുന്നുകൾ നടന്നു. ഇംദാദ് ആലം ക്ലാസെടുത്തു. ശ്വേത, രമ്യ, രാജ വേലു, ശിവകുമാർ, രാധിക തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ശ്വേത നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.