Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൂ​ന്ന്...

മൂ​ന്ന് റൂ​ട്ടു​ക​ളി​ൽ​ കൂ​ടി മെ​ട്രോ ഫീ​ഡ​ർ ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ചു

text_fields
bookmark_border
bus
cancel

ബം​ഗ​ളൂ​രു: പു​തു​താ​യി മൂ​ന്നു റൂ​ട്ടു​ക​ളി​ൽ​കൂ​ടി തി​ങ്ക​ളാ​ഴ്ച ബി.​എം.​ടി.​സി​യു​ടെ മെ​ട്രോ ഫീ​ഡ​ർ ബ​സ് സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചു. ജെ.​പി ന​ഗ​ർ മെ​ട്രോ സ്റ്റേ​ഷ​ൻ മു​ത​ൽ ജം​ബു സ​വാ​രി ദി​ന്നെ​വ​രെ എം.​എ​ഫ് 15 എ ​സ​ർ​വി​സ് ആ​ർ.​വി ഡെ​ന്‍റ​ൽ കോ​ള​ജ്, പു​ട്ട​ന​ഹ​ള്ളി ക്രോ​സ്, ബ്രി​ഗേ​ഡ് മി​ല്ലേ​നി​യം, കൊ​ത്ത​നൂ​ർ ദി​ന്നെ വ​ഴി സ​ർ​വി​സ് ന​ട​ത്തും. ദി​നേ​ന ര​ണ്ടു ബ​സു​ക​ൾ 40 ട്രി​പ്പാ​ണ് ഈ ​റൂ​ട്ടി​ൽ ന​ട​ത്തു​ക.

ശാ​ന്തി​ന​ഗ​ർ ടി.​ടി.​എം.​സി​യി​ൽ നി​ന്നാ​രം​ഭി​ച്ച് കോ​ർ​പ​റേ​ഷ​ൻ സ​ർ​ക്കി​ൾ, കെ.​ആ​ർ മാ​ർ​ക്ക​റ്റ്, മൈ​സൂ​ർ റോ​ഡ് മെ​ട്രോ സ്റ്റേ​ഷ​ൻ, ഹൊ​സ​ക്ക​ര​ഹ​ള്ളി ക്രോ​സ്, ശ്രീ​നി​വാ​സ ന​ഗ​ർ, നോ​ർ​ത്ത് റോ​ഡ്, ലാ​ൽ ബാ​ഗ് വെ​സ്റ്റ് ഗേ​റ്റ്, ലാ​ൽ​ബാ​ഗ് മെ​യി​ൻ ഗേ​റ്റ് വ​ഴി ശാ​ന്തി​ന​ഗ​ർ ടി.​ടി.​എം.​സി​യി​ലേ​ക്ക് എം.​എ​ഫ് 16 കോ​ഡി​ൽ ദി​നേ​ന നാ​ലു ബ​സു​ക​ൾ 39 സ​ർ​വി​സ് ന​ട​ത്തും. തി​രി​ച്ചും റൂ​ട്ടി​ൽ എം.​എ​ഫ് 16 എ ​കോ​ഡി​ൽ നാ​ലു ബ​സു​ക​ൾ ദി​നേ​ന 40 സ​ർ​വി​സ് ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metro Feeder bus service
News Summary - In three routes And metro Feeder bus service has started
Next Story