Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരാജ്യസഭ തെരഞ്ഞെടുപ്പിൽ...

രാജ്യസഭ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ടു ചെയ്തു;ബി.ജെ.പി എം.എൽ.എമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

text_fields
bookmark_border
mla
cancel
camera_alt

ശി​വ​റാം ഹെ​ബ്ബാ​ർ, എ​സ്.​ടി.

സോ​മ​ശേ​ഖ​ർ

ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ന​ട​ന്ന ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭ അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് ക്രോ​സ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യും വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു നി​ൽ​ക്കു​ക​യും ചെ​യ്ത ര​ണ്ട് ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. എ.​ഐ.​സി.​സി ട്ര​ഷ​റ​ർ കൂ​ടി​യാ​യ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി അ​ജ​യ് മാ​ക്ക​ന് ക്രോ​സ് വോ​ട്ട് ചെ​യ്ത യ​ശ്വ​ന്ത​പു​ര എം.​എ​ൽ.​എ എ​സ്.​ടി. സോ​മ​ശേ​ഖ​ർ, വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന യെ​ല്ലാ​പു​ർ മ​ണ്ഡ​ലം ബി.​ജെ.​പി എം.​എ​ൽ.​എ ശി​വ​റാം ഹെ​ബ്ബാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ്ര​തി​പ​ക്ഷ ചീ​ഫ് വി​പ്പ് ദൊ​ഡ്ഡ​ണ ഗൗ​ഡ പാ​ട്ടീ​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ത്താം ഷെ​ഡ്യൂ​ളി​ലെ കൂ​റു​മാ​റ്റ നി​രോ​ധ​ന അ​യോ​ഗ്യ​ത നി​യ​മ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് കൈ​മാ​റി​യ​ത്. അ​ഞ്ചു​ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ലെ ആ​വ​ശ്യം. ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​ക്കു​ന്ന​തി​ന് പ​ക​രം കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ടു​ചെ​യ്ത എ​സ്.​ടി. സോ​മ​ശേ​ഖ​ർ പാ​ർ​ട്ടി നി​ർ​ദേ​ശം ലം​ഘി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബി.​ജെ.​പി ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ശി​വ​റാം ഹെ​ബ്ബാ​ർ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​ത്. എ​ന്നാ​ൽ, വോ​ട്ടെ​ടു​പ്പി​െൻറ ത​ലേ​ദി​വ​സം കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ താ​മ​സി​ച്ചി​രു​ന്ന ഹി​ൽ​ട്ട​ൺ റി​സോ​ർ​ട്ടി​ൽ ശി​വ​റാം ഹെ​ബ്ബാ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​താ​യും കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​യു​ടെ കാ​റി​ലാ​യി​രു​ന്നു ശി​വ​റാം ഹെ​ബ്ബാ​ർ റി​സോ​ർ​ട്ടി​ലെ​ത്തി​യ​തെ​ന്നും ബി.​ജെ.​പി ആ​രോ​പി​ച്ചു.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക്കാ​യി ക്രോ​സ് വോ​ട്ടു ചെ​യ്ത കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ ന​ട​പ​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ​പി ത​ങ്ങ​ളു​ടെ ര​ണ്ട് എം.​എ​ൽ.​എ​മാ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP MLARajya Sabha electionShow cause notice
News Summary - In the Rajya Sabha election, the whip was voted against; For BJP MLAs Show cause notice
Next Story