Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​ട്ടാ​ന​യു​ടെ...

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ൻ മ​രി​ച്ചു

text_fields
bookmark_border
കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ   ക​ർ​ഷ​ക​ൻ മ​രി​ച്ചു
cancel

ബം​ഗ​ളൂ​രു: ചാ​മ​രാ​ജ​ന​ഗ​ർ ഹാ​നൂ​ർ താ​ലൂ​ക്കി​ലെ മീ​ന്യ​ത്തി​ന് സ​മീ​പം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ടു. കൊ​പ്പ ഗ്രാ​മ​വാ​സി​യാ​യ മു​നി​യ​പ്പ​യാ​ണ് (40) മ​രി​ച്ച​ത്.

മു​നി​യ​പ്പ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ല്ലൂ​ച്ച​യും കൊ​പ്പ​യി​ൽ നി​ന്ന് ജോ​ലി സ്ഥ​ല​മാ​യ ഒ​ടി​യാ​ർ​പാ​ള​യ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. കാ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​ക​വെ, കാ​ട്ടാ​ന പെ​ട്ടെ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ മു​നി​യ​പ്പ ത​ൽ​ക്ഷ​ണം മ​രി​ച്ചു, കു​ല്ലൂ​ച്ച ബോ​ധ​ര​ഹി​ത​നാ​യി വീ​ണു. പ​ട്രോ​ളി​ങ്ങി​ലു​ണ്ടാ​യി​രു​ന്ന വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കു​ല്ലൂ​ച്ച​യെ ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​യാ​ൾ സു​ഖം പ്രാ​പി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In the attack of Katana The farmer died
Next Story