ഇംടെക്സ് ഫോർമിങ് 2026 ഉദ്ഘാടനം ചെയ്തു
text_fieldsബംഗളൂരു: മെറ്റൽ ഫോർമിങ്, മാനുഫാക്ചറിങ് സാങ്കേതികവിദ്യകളിലെ ഏഷ്യയിലെ ഏറ്റവും വലിയ പ്രദർശനമായ ഇംടെക്സ് ഫോർമിങ് 2026 ബംഗളൂരു ഇന്റർനാഷനൽ എക്സിബിഷൻ സെന്ററില്‍ (ബി.ഐ.ഇ.സി) ആരംഭിച്ചു. 24 രാജ്യങ്ങളിൽനിന്നുള്ള 714 പ്രദർശകർ പങ്കെടുക്കും. 48,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള നാലു ഹാളുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. റെയ്ൻ (മദ്രാസ്) ലിമിറ്റഡ് എൻജിൻ കംപോണന്റ് ഡിവിഷൻ പ്രസിഡന്റ് ഡോ. എസ്. രാജ്കുമാര്, ഏഥർ എനർജി സഹസ്ഥാപകനും സി.ഇ.ഒയുമായ തരുൺ മേത്ത എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഐ.എം.ടി.എം.എ ഭാരവാഹികളായ ജംഷീദ് എൻ. ഗോദ്റെജ്, മോഹിനി കേൽക്കർ, വിക്രം സലുങ്കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികള്‍ക്ക് ഐ.എം.ടി.എം.എ മെഷീന് മാനുഫാക്ചറിങ് മേഖലയില്‍ പരിശീലനം നല്‍കും. ആറു മാസത്തോളം നീളുന്ന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫാക്ടറിയില്‍ ജോലിയും ലഭിക്കുമെന്ന് മോഹിനി കേൽക്കർ പറഞ്ഞു. ടൂൾടെക്, ഡിജിറ്റൽ മാനുഫാക്ചറിങ്, വെൽഡ് എക്സ്പോ തുടങ്ങിയ മേഖലകളില്‍നിന്നുള്ള കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

