ഐ.എം.സി.സി മെംബർഷിപ് കാമ്പയിൻ ഫെബ്രുവരി 10 മുതൽ
text_fieldsഐ.എം.സി.സി കാബിനറ്റ് യോഗത്തില്‍നിന്ന്
ബംഗളൂരു: ഐ.എം.സി.സി കർണാടക സംസ്ഥാന മെംബർഷിപ് കാമ്പയിൻ ഫെബ്രുവരി 10 മുതൽ 28 വരെ നടത്താൻ കാബിനറ്റ് യോഗം തീരുമാനിച്ചു. മുൻ പാർലമെന്റ് അംഗവും അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ ആദർശത്തിലതീതമായിരിക്കും മെംബർഷിപ്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ മുന്നേറ്റത്തിനും പ്രാഥമിക പരിഗണന നൽകാൻ യോഗം തീരുമാനിച്ചു. കൊഗിലു ലെ ഔട്ട്, തന്നിസാന്ദ്ര തുടങ്ങിയ സ്ഥലങ്ങളിൽ ഭവനം നഷ്ടപ്പെട്ടവർക്ക് സർക്കാർ ഉടൻതന്നെ ശാശ്വത പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാബിനറ്റ് അംഗങ്ങളായ ഷാജഹാൻ സേട്ട്, ശോഭ അബൂബക്കർ ഹാജി, ടി.സി. സാലിഹ്, സമീർ മമ്മൂട്ടി, നസീർ ഹാജി എച്ച്.എ.എൽ, ഹബീബ് മാലിക്, റഹീം മെജസ്റ്റിക് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

