ഐ.എം.സി.സി കർണാടക കമ്മിറ്റി രൂപവത്കരിച്ചു
text_fieldsബംഗളൂരുവിൽ നടന്ന കർണാടക ഐ.എം.സി.സി രൂപവത്കരണ യോഗം ഐ.എൻ.എൽ ദേശീയ അധ്യക്ഷൻ പ്രഫ.
സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കർണാടക ഐ.എം.സി.സി രൂപവത്കരണവും ഐ.എൻ.എൽ ദേശീയ നേതാക്കൾക്ക് സ്വീകരണവും നൽകി. താജ് പാലസ് കൺവെൻഷൻ ഹാളിൽ നടന്ന യോഗത്തിൽ ഐ.എം.സി.സി കർണാടക രക്ഷാധികാരി സാലിഹ് അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ ദേശീയ അധ്യക്ഷൻ പ്രഫ. സുലൈമാൻ ഉദ്ഘാടനം ചെയ്തു. ഐ.എം.സി.സി ഭാരവാഹികളെ മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രഖ്യാപിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി. മുൻ കേന്ദ്രമന്ത്രിയും ജെ.ഡി.എസ് കർണാടക അധ്യക്ഷനുമായ സി.എം. ഇബ്രാഹിം മുഖ്യാതിഥിയായി. ഐ.എൻ.എൽ കർണാടക അധ്യക്ഷൻ അസ്കർ, ജനറൽ സെക്രട്ടറി ചിക്ക നാഗേഷ് എന്നിവർ സംസാരിച്ചു. ഐ.എം.സി.സി ഭാരവാഹികൾ: ഷമീർ മമ്മുട്ടി (പ്രസി.), നസീർ ഹാജി എം.കെ. (ജന. സെക്ര.), സലാം കടവത്തൂർ (ട്രഷ.), ഹബീബ് മാലിക്ക്, മുഹമ്മദ് ഉമ്മർ, സയ്യിദ് മസ്താൻ (വൈസ് പ്രസി.), മുഹമ്മദ് റാഷിദ്, പി.കെ. നൗഷാദ് (സെക്ര.). നാഷനൽ യൂത്ത് ലീഗ് കൺവീനറായി മിഷാൽ അഹമ്മദ്, ജോ. കൺവീനറായി ബാബാ അഹമ്മദ്, നാഷനൽ സ്റ്റുഡൻറ്സ് ലീഗ് കൺവീനറായി സഹദ് അഹമ്മദ്, ജോ. കൺവീനറായി ബി. ഹാരിഷ് എന്നിവരെയും തെരഞ്ഞെടുത്തു.
ഐ.എം.സി.സി രക്ഷാധികാരി ശോഭ അബൂബക്കർ സ്വാഗതവും കർണാടക പ്രസിഡന്റ് ഷമീർ മമ്മുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

