അനധികൃത അനാഥാലയം അടച്ചുപൂട്ടി
text_fieldsബംഗളൂരു: മാറത്തഹള്ളിയിൽ മധു മാൻഷൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന അനധികൃത അനാഥാലയം അടച്ചുപൂട്ടി. അഭിഭാഷകരായ എ.കെ. വിനോദ്, ജയരാജ് കൊട്ടാരപ്പട്ട്, സാമൂഹിക പ്രവർത്തകൻ ബിനു മാടവന വർഗീസ് എന്നിവരുടെ ശ്രമഫലമായാണ് നടപടി. പുല്‍പ്പള്ളി സ്വദേശിയായ യുവാവും ചാമരാജ് നഗര്‍ സ്വദേശിയായ യുവതിയും കുഞ്ഞിനെ അനാഥാലയത്തില്‍ ഏൽപിച്ചിരുന്നു.
എന്നാൽ, പിന്നീട് കുട്ടിയെ കാണാന്‍ ചെന്ന രക്ഷിതാക്കള്‍ക്ക് പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ശിശുക്ഷേമ വകുപ്പിന്‍റെ അനുമതി ഇല്ലാതെയാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ശിശുക്ഷേമ വകുപ്പ് പരിശോധന നടത്തി അനാഥാലയം പൂട്ടി സീൽ ചെയ്തു. രണ്ടു വയസ്സുകാരൻ അടക്കം 12 കുട്ടികളെ സർക്കാർ അംഗീകൃത പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

