വനത്തിനുള്ളില്‍ അനധികൃത നിര്‍മാണം; സ്റ്റോണ്‍ വാലി റിസോര്‍ട്ട് റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു
text_fieldsബംഗളൂരു: ഹാസന് ജില്ലയിലെ സകലേഷ് പുര്‍ റേഞ്ച് മൊരകനുഗുഡയിലെ 15 ഏക്കര്‍ വനത്തിനുള്ളില്‍ അനധികൃതമായി നിര്‍മിച്ച സ്റ്റോണ്‍ വാലി റിസോര്‍ട്ട് റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. കൈയേറ്റം കണ്ടെത്തിയതിനെ തുടർന്ന് 2022 മാര്‍ച്ചില്‍ സ്റ്റോണ്‍ വാലി റിസോര്‍ട്ടിന് നോട്ടീസ് അയക്കുകയും റിസോര്‍ട്ട് ഉടമയടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
1900ലെ മൈസൂര്‍ ഫോറസ്റ്റ് റെഗുലേഷന് പ്രകാരം മൈസൂർ മഹാരാജാവ് 1920ല്‍ നിക്ഷിപ്ത വനമാക്കി മാറ്റിയ 7,938 ഏക്കര്‍ 38 ഗുൻഡ ഭൂമിയിൽ ഉൾപ്പെട്ടതാണ് പിടിച്ചെടുത്ത വനഭൂമി. വനനിയമത്തിലെ നാലാംവകുപ്പു പ്രകാരം ഈ പ്രദേശം സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടുന്നതാണ്. റിസോര്‍ട്ട് ഉടമ സുഭാഷ് സ്റ്റീഫന്‍ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി 10 ഏക്കറിന്റെ അവകാശവാദം പിന്‍വലിക്കാന്‍ സമ്മതിച്ചു.
അഞ്ചേക്കര്‍ ഭൂമി മതിയായ രേഖകള്‍ ഇല്ലാത്തതാണെന്നും ദേവലദ്കരെ വില്ലേജ് അക്കൗണ്ടന്റ് വാദിച്ചു. കെട്ടിടം, റോഡുകള്‍, ടാങ്ക്, സ്വിമ്മിങ് പൂള് തുടങ്ങിയവ നിർമിക്കാനായി ഇടതൂര്‍ന്ന ചോലവനങ്ങള്‍ നശിപ്പിച്ചതായി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ചൂണ്ടിക്കാട്ടി. റവന്യൂ വകുപ്പ് അനധികൃതമായി അനുവദിച്ച അഞ്ചേക്കര്‍ ഉള്‍പ്പെടെ 14 ഏക്കര്‍ 36 ഗുൻഡ ഭൂമി കൈയേറ്റമാണെന്ന് കണ്ടെത്തി. ഭൂമി പൂർവ സ്ഥിതിയിലാക്കാനുള്ള ചെലവ് കൈയേറ്റക്കാരന് നല്‍കണമെന്നായിരുന്നു വനം വകുപ്പിന്റെ ആവശ്യം.
ഇതോടെ ഭൂമി കസ്റ്റഡിയിലെടുക്കാനും കൈയേറ്റം നീക്കം ചെയ്യാനും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നൽകി. കൈയേറ്റക്കാരന് ഉത്തരവിനെതിരെ അപ്പീല്‍ നൽകാന് ആവശ്യത്തിലധികം സമയം നല്‍കിയിരുന്നതായും ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ എന്‍. രവീന്ദ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

