യെനെപോയ മൈതാനിയിൽ മൈത്രി സംഗമമായി ഇഫ്താർ
text_fieldsയേനെപോയ മൈതാനിയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ
ഡോ. യെനെപോയ അബ്ദുല്ല കുഞ്ഞി, ബിഷപ്പ് പീറ്റർ പോൾ സൽദാന എന്നിവർ
മംഗളൂരു: ‘മനുഷ്യത്വമാണ് മതം’ സന്ദേശം നൽകി ജെപ്പിനെമൊഗരു യെനെപോയ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇഫ്താർ മൈത്രി സംഗമമായി. യേനെപോയ കൽപിത യൂനിവേഴ്സിറ്റി ചാൻസലർ ഡോ. യെനെപോയ അബ്ദുല്ല കുഞ്ഞി, ബിഷപ്പ് പീറ്റർ പോൾ സൽദാന, ഡോ. വിശാൽ ഹെഗ്ഡെ എന്നിവർ ചേർന്നാണ് ഇഫ്താർ ഒരുക്കിയത്.
പ്രമുഖ സമുദായ നേതാക്കൾ, ഉദ്യോഗസ്ഥർ, മത പണ്ഡിതന്മാർ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ മാനവിക സാഹോദര്യ സന്ദേശം കൈമാറി. ഡോ. യേനെപോയ അബ്ദുല്ല കുഞ്ഞി റമദാൻ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

