ഇഫ്താർ സംഗമങ്ങൾ മനസുകളിണക്കുന്നു -മംഗളൂരു രൂപത ബിഷപ്പ്
text_fieldsമംഗളൂരു യെനെപോയ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സർവമത ഇഫ്താർ സംഗമത്തിൽനിന്ന്
മംഗളൂരു: ജെപ്പിനമൊഗരു യെനെപോയ സ്കൂൾ ഗ്രൗണ്ടിൽ സർവമത ഇഫ്താർ സംഗമം നടത്തി. നിറ്റെ (കൽപിത സർവകലാശാല) ചാൻസലർ ഡോ. എൻ. വിനയ ഹെഗ്‌ഡെ, മംഗളൂരു രൂപത ബിഷപ്പ് മോസ്റ്റ് റവ. ഡോ. പീറ്റർ പോൾ സൽദാന, യെനെപോയ (കൽപിത സർവകലാശാല) ചാൻസലർ ഡോ. യെനെപോയ അബ്ദുല്ല കുഞ്ഞി എന്നിവർ ചേർന്നാണ് ഇഫ്താർ സംഘടിപ്പിച്ചത്.
സംഗമത്തിൽ സംസാരിച്ച ബിഷപ്പ് പീറ്റർ പോൾ സൽദാന സാമുദായിക ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഇത്തരം ഒത്തുചേരലുകൾ ആളുകളെ പരസ്പരം മനസ്സിലാക്കാനും സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹായിക്കും പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ മനുഷ്യത്വവും സാഹോദര്യവും മുറുകെ പിടിക്കാൻ എല്ലാവരോടും ബിഷപ്പ് ആവശ്യപ്പെട്ടു.
നിറ്റെ സർവകലാശാല പ്രോ-ചാൻസലർ ഡോ. ശാന്താറാം ഷെട്ടി, കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, ഇവാൻ ഡിസൂസ എം.എൽ.സി, ഫർഹാദ് യെനെപോയ, പ്രഫ. ഡോ. യു.ടി. ഇഫ്തിഖാർ അലി തുടങ്ങി നിരവധി പ്രമുഖ വ്യക്തികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉസ്താദ് സൽമാൻ പ്രാർഥനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

