ഇഫ്താർ സംഗമങ്ങൾ അതിരുവിടുന്നതാവരുത്-എൻ.എ. ഹാരിസ് എം.എല്‍.എ
text_fieldsമലബാർ മുസ്ലീം അസോസിയേഷൻ നീലസാന്ദ്ര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച റിലീഫ് കിറ്റ് വിതരണവും ഇഫ്താർ സംഗമവും
എൻ.എ. ഹാരിസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഇസ്‌ലാം വ്രതമനുഷ്ടിക്കുന്നതുപോലെ പവിത്രമായി കാണുന്ന നോമ്പുതുറപ്പിക്കുന്നതിന്റെ പേരിൽ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമങ്ങൾ ചിട്ടവട്ടങ്ങൾക്കപ്പുറം അതിരുവിടുന്നതാവരുതെന്നും ഇത്തരം ഒത്തുചേരലുകൾ സ്നേഹക്കൂട്ടായ്മകളാവണമെന്നും ബി.ഡി.എ ചെയർമാനും ശാന്തിനഗർ എം.എൽ.എയുമായ എൻ.എ. ഹാരിസ് പറഞ്ഞു. വ്രത കാലം മനുഷ്യർക്കിടയിൽ നന്മകൾ നിറക്കുന്ന കാലമാണ്. ഉള്ളവനും ഇല്ലാത്തവനുമെന്ന വ്യത്യാസമില്ലാതെ എല്ലാവരേയും ഒന്നിച്ചിരുത്താനും ഒരുമിച്ചുണ്ണാനും വ്രതം പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലബാർ മുസ്ലീം അസോസിയേഷൻ നീലസാന്ദ്ര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച റിലീഫ് കിറ്റ് വിതരണവും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് കോഓഡിനേറ്ററും സെൻട്രൽ കമ്മിറ്റി അംഗവുമായ ടി.ടി.കെ. ഈസ അധ്യക്ഷത വഹിച്ചു. എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ട്രഷറർ കെ.എച്ച്. ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, തൻവീർ മുഹമ്മദ് കെ. സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ധീൻ കൂടാളി, ടി. നാസർ, അയാസ്, മൂസ്സഹാജി വൈകിംഗ്, അസ്ഗർ, നൗഷാദ് അലയാട്ട്, സിറാജ് കൊല്ലത്തി സംസാരിച്ചു. മഹല്ല് ഖത്തീബ് ഹാഷിർ ഫൈസി ഇർഫാനി മുഖ്യപ്രഭാഷണം നടത്തി. മുനീർ ആബൂസ് സ്വാഗതവും അശ്റഫ് സാഗർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

