തെക്കിൽ ഫൗണ്ടേഷൻ ഇഫ്താർ സംഗമം
text_fieldsസംഗമത്തിൽ സ്വാമി യോഗേശ്വരാനന്ദ സരസ്വതി സംസാരിക്കുന്നു
ബംഗളൂരു: തെക്കിൽ ഗ്രാമീണ വികസന ഫൗണ്ടേഷൻ അരണ്തോടിന്റെ ആഭിമുഖ്യത്തിൽ 21ാമത് സൗഹൃദ ഇഫ്താർ സംഗമം തെക്കിൽ കമ്യൂണിറ്റി ഹാളിൽ നടന്നു.കെ.ആർ. ഗംഗാധർ ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റ്,ക ർണാടക മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനുമായ ടി.എം. ഷാഹിദ് തെക്കിൽ അധ്യക്ഷത വഹിച്ചു. അരണ്തോട് ബദ്രിയ ജുമ മസ്ജിദ് ഖതീബ് ഇസ്മായിൽ ഫൈസി പ്രാർഥന നടത്തി. അജ്ജാവര ചൈതന്യ സേവാശ്രമത്തിലെ സ്വാമി യോഗേശ്വരാനന്ദ സരസ്വതി, ഫാദർ ആദർശ് ജോസഫ്, പേരഡക്ക മുഹിയുദ്ദീൻ ജുമ മസ്ജിദ് ഖത്തീബ് നയീം ഫൈസി അൽ മഹ്ബരി,ഇ.ഒ. രാജണ്ണ, ഹരീഷ് ഇഞ്ചാടി എന്നിവർ പ്രസംഗിച്ചു. കെ.എം. മുസ്തഫ, തഹസിൽദാർ മഞ്ജുള,സി.െഎ തിമ്മപ്പ നായിക്, റേഞ്ച് ഫോറസ്റ്റ് ഓഫിസർ മഞ്ജുനാഥ്, ബി.ഇ.ഒ സിദ്ധപ്പ ഹരഗി, ിഎഞ്ചിനീയർ ഫയാസ് അഹമ്മദ്, സുള്ള്യ സ്റ്റേഷൻ ഓഫിസർ സന്തോഷ്, കെ.വി.ജി ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. ലീലധർ, ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണ ബൊള്ളൂർ, മുൻ പ്രസിഡന്റ് ഷംസുദ്ദീൻ, വെങ്കടരമണ സൊസൈറ്റി സി.ഇ.ഒ കെ.ടി. വിശ്വനാഥ്, കെപെക് മുൻ അംഗം പി.എ. മുഹമ്മദ്, ഗോകുൽ ദാസ്, ദാമോദര മാസ്റ്റർ, ജി.കെ. ഹമീദ് ഗൂനഡക്ക, ടി.എം. ഷമീർ തെക്കിൽ, ടി.എം. ജാവേദ് തെക്കിൽ, വ്യവസായി അമീർ ചെങ്ങള സംബന്ധിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് ഗുണ്ടി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

