മുത്തച്ഛനോട് ബഹുമാനമുണ്ടെങ്കിൽ പ്രജ്വൽ തിരിച്ചുവരണം - കർണാടക ആഭ്യന്തര മന്ത്രി
text_fieldsബംഗളൂരു: ലൈംഗിക അതിക്രമ കേസിൽ പ്രതിയായതിനെത്തുടർന്ന് ജർമനിയിലേക്ക് പോയ പ്രജ്വൽ രേവണ്ണക്ക് തന്റെ മുത്തച്ഛൻ എച്ച്.ഡി. ദേവഗൗഡയോട് ബഹുമാനം ഉണ്ടെങ്കിൽ തിരിച്ചുവരണമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര.
ബംഗളൂരു സദാശിവ നഗറിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരിച്ചുവന്ന് പ്രത്യേക അന്വേഷണ സംഘം മുമ്പാകെ കീഴടങ്ങാൻ ദേവഗൗഡ വ്യാഴാഴ്ച പ്രജ്വലിനോട് ആവശ്യപ്പെട്ടിരുന്നു. ‘അപേക്ഷയല്ലിത്, മുന്നറിയിപ്പ്’ എന്നായിരുന്നു എക്സ് വഴി നൽകിയ സന്ദേശത്തിൽ പാർട്ടി ദേശീയ അധ്യക്ഷനായ ഗൗഡ പറഞ്ഞത്. ‘ഗൗഡ കുടുംബം വേട്ടയാടപ്പെടുകയാണ്. പ്രജ്വൽ എവിടെയാണെന്ന് തനിക്കറിയാമെന്ന് കരുതുന്നവരെ കുറ്റം പറയുന്നില്ല. സത്യം ദൈവത്തിനറിയാം. കേസ് അന്വേഷണം സുതാര്യവും സത്യസന്ധവുമായി നടക്കട്ടെ. താൻ ഇടപെടില്ല. ഗൗഡ കുടുംബത്തിൽ ആരും അങ്ങനെ ചെയ്യില്ല’-എന്നും ഗൗഡ ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

