മാലിന്യം തരംതിരിച്ചില്ലെങ്കിൽ 1000 രൂപ പിഴ; ആവർത്തിച്ചാൽ ഇരട്ടി
text_fieldsബംഗളൂരു: മാലിന്യമുക്ത നഗരമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ നിയമങ്ങൾ കർശനമാക്കി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജിബിഎ). നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ഖരമാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കാൻ അധികൃതർ തീരുമാനിച്ചു. ഏപ്രിൽ ഒന്നു മുതൽ വീടുകളിൽ മാലിന്യം വേർതിരിക്കൽ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കുന്നത്.
പുതിയ നിയമങ്ങൾ അനുസരിച്ച് നനഞ്ഞ മാലിന്യം, ഉണങ്ങിയ മാലിന്യം, സാനിറ്ററി വേസ്റ്റ്, പ്രത്യേക മാലിന്യങ്ങൾ എന്നിവ കൃത്യമായി വേർതിരിക്കണം. വീഴ്ച വരുത്തുന്നവർക്ക് ആദ്യഘട്ടത്തിൽ 1000 രൂപ പിഴ ചുമത്തുമെന്ന് ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് കോർപറേഷൻ ലിമിറ്റഡ് മുന്നറിയിപ്പ് നൽകി.
നിയമലംഘനം ആവർത്തിക്കുന്നവർക്ക് 2000 രൂപയാണ് പിഴ ഈടാക്കുക. ബംഗളൂരു ഖരമാലിന്യ സംസ്കരണ നിയമങ്ങൾ-2026 പ്രകാരം നടപ്പിലാക്കുന്ന ഈ പിഴാശിക്ഷകൾക്കെതിരെ നഗരവാസികൾക്കിടയിൽ വ്യാപകമായ അസന്തുഷ്ടി പടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

