കൃഷ്ണൻകുട്ടി ദേവഗൗഡക്ക് ഒപ്പമാണെങ്കിൽ പിണറായി പുറത്താക്കണം -സി.എം. ഇബ്രാഹീം
text_fieldsബംഗളൂരു: മന്ത്രി കെ. കൃഷ്ണൻകുട്ടി ആരോടൊപ്പമാണ് എന്ന് മുഖ്യമന്ത്രി പിണറായി ചോദിക്കണമെന്നും ദേവഗൗഡക്ക് ഒപ്പമാണെങ്കിൽ കേരള മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും സി.എം. ഇബ്രാഹീം. ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത്നിന്ന് നീക്കപ്പെട്ടതിന് ശേഷം ബംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇബ്രാഹീം.
കളവ് പറയുന്നതിലും പറയിപ്പിക്കുന്നതിലും ദേവഗൗഡയും മകൻ കുമാരസ്വാമിയും മിടുക്കരാണ്. ദേവഗൗഡയുടെ പുതിയ പ്രസ്താവന സംബന്ധിച്ച പിണറായിയുടെ മറുപടി വിശ്വസിക്കുന്നു. കുമാരസ്വാമിയുടെ പണത്തിന്റെ ബലത്തെ കേരളത്തിലെ ജെ.ഡി.എസ് നേതാക്കൾ പേടിക്കുന്നുണ്ടോയെന്ന് അറിയില്ല.
പാർട്ടിയുടെ ഭരണഘടന പ്രകാരം തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ദേവഗൗഡക്ക് അധികാരമില്ല. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെയും ഹൈകോടതിയെയും സമീപിക്കും. കർണാടകയിലെ പത്ത് എം.എൽ.എമാർ തന്നോടൊപ്പമാണ്. രണ്ടുപേർ മാത്രമെ ദേവഗൗഡയുടെ കൂടെയുള്ളൂ. എൻ.ഡി.എ പ്രവേശനകാര്യത്തിൽ ഒപ്പംനിന്നാൽ തന്നെ മഹാരാഷ്ട്ര ഗവർണർ ആക്കാമെന്ന് വാഗ്ദാനം ലഭിച്ചിരുന്നു.
ബി.ജെ.പിയുമായുള്ള സഖ്യം സംബന്ധിച്ച് ഒരിക്കലും പാർട്ടിയിൽ ചർച്ച നടത്തിയിട്ടില്ല. തനിക്കൊപ്പം നിൽക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗം വിളിക്കും. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി മാറുമെന്നും സി.എം. ഇബ്രാഹീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

