Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഐ.ഇ.എസ്.എ വിഷൻ...

ഐ.ഇ.എസ്.എ വിഷൻ സമ്മിറ്റ് 2026 ന് സമാപനം

text_fields
bookmark_border
ഐ.ഇ.എസ്.എ വിഷൻ സമ്മിറ്റ് 2026 ന് സമാപനം
cancel

ബംഗളൂരു: ഇന്ത്യയിലെ ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് (ഇ.എസ്.ഡി.എം) മേഖലയിലെ പ്രമുഖ വ്യവസായ കൂട്ടായ്മയായ ഇന്ത്യ ഇലക്ട്രോണിക്സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷന്‍റെ (ഐ.ഇ.എസ്.എ) ആഭിമുഖ്യത്തില്‍ ‘ഐ.ഇ.എസ്.എ വിഷൻ സമ്മിറ്റ് 2026’ സമാപിച്ചു.

ബംഗളൂരുവിലെ ലീല ഭാരതീയ സിറ്റി കൺവെൻഷൻ സെന്‍ററില്‍ നടന്ന ദ്വിദിന പരിപാടിയുടെ പ്രമേയം ഡിസൈൻ ടു മാനുഫാക്ചറിങ്: സിനർജി ഓഫ് പ്രൊഡക്ട്, പ്രൊഡക്ഷൻ ആൻഡ് സ്കിൽ എന്നതാണ്.

ഇന്ത്യയെ ഒരു പ്രൊഡക്ട് നാഷന്‍ ആയി മാറ്റുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഉച്ചകോടി. കേന്ദ്ര ഐ.ടി മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും ഇന്ത്യ സെമികണ്ടക്ടർ മിഷൻ സി.ഇ.ഒയുമായ അമിതേഷ് കുമാർ സിൻഹ, വാണിജ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി മനീഷ് ചദ്ദ, നീലിറ്റ് ഡി.ജി. ഡോ. എം.എം. തൃപതി, കർണാടക ഐ.ടി വകുപ്പ് ഡയറക്ടർ രാഹുൽ ശരണപ്പ, നെതർലാൻഡ്‌സ് കോൺസൽ ജനറൽ ഇവൗട്ട് ഡി വിറ്റ്, എസ്.ഇ.എം.ഐ പ്രസിഡന്‍റ് അജിത് മനോച്ച, ഐ.ഇ.എസ്.എ പ്രസിഡന്‍റ് അശോക് ചന്ദക്, ചെയർപേഴ്സൻ രുചിർ ദീക്ഷിത് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

സെമി കണ്ടക്ടർ ഡിസൈനിൽ ഇന്ത്യ കൈവരിച്ച ആഗോള നേട്ടം നിർമാണ മേഖലയിലേക്കും വ്യാപിപ്പിക്കുക എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ലോകോത്തര ഉൽപന്നങ്ങൾ ഇന്ത്യയിൽ തന്നെ രൂപകൽപന ചെയ്ത് നിർമിക്കുന്നതിലൂടെ ആഗോള സാങ്കേതികരംഗത്ത് വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് ഐ.ഇ.എസ്.എ പ്രസിഡന്‍റ് അശോക് ചന്ദക് പറഞ്ഞു.

2035ഓടെ സെമി കണ്ടക്ടർ വ്യവസായം രണ്ടു ട്രില്യൺ ഡോളറിലെത്തുമെന്ന് എസ്.ഇ.എം.ഐ സി.ഇ.ഒ അജിത് മനോച്ച പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ), അഡ്വാൻസ്ഡ് പാക്കേജിങ് എന്നിവ വളർച്ചക്ക് കരുത്തേകും. രാജ്യത്തെ യുവ എൻജിനീയർമാർക്കായി സംഘടിപ്പിച്ച ഹാക്കത്തോണിന്‍റെ ഗ്രാൻഡ് ഫിനാലെ സമ്മിറ്റിൽ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summitBengaluru
News Summary - IESA Vision Summit 2026 concludes
Next Story