ഐ.സി.സി ലോകകപ്പ് ട്രോഫി ബംഗളൂരുവിൽ
text_fieldsബംഗളൂരു ലുലു മാളിൽ ഐ.സി.സി ലോകകപ്പ് ട്രോഫി പ്രദർശിപ്പിച്ചപ്പോൾ
ബംഗളൂരു: നഗരത്തിനെ ആവേശത്തിലാഴ്ത്തി ലോകകപ്പ് ട്രോഫി നേരിൽ കണ്ടും സെൽഫിയെടുത്തും ക്രിക്കറ്റ് പ്രേമികൾ. ബംഗളൂരു രാജാജി നഗർ ലുലു മാളിൽ പ്രദർശിപ്പിച്ച ലോകകപ്പ് ട്രോഫി കാണാൻ നിരവധി പേരാണ് എത്തിയത്. ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള വേൾഡ് ടൂറിന്റെ ഭാഗമായാണിത്. മൂന്ന് മണിക്കൂറോളം ട്രോഫി മാളിൽ പ്രദർശിപ്പിച്ചു. ലോകകപ്പ് ട്രോഫി നേരിൽ കാണുന്നതിനൊപ്പം പ്രത്യേകം സെൽഫിയെടുക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഊഴം കാത്തുനിന്ന് ലോകകപ്പിനൊപ്പം ഫോട്ടോ എടുത്താണ് ക്രിക്കറ്റ് പ്രേമികൾ മടങ്ങിയത്. നിസ്സാനുമായി ചേർന്നാണ് ലുലു മാളിൽ പ്രദർശനം ഒരുക്കിയത്. നേരത്തെ ചെന്നൈയിലും ട്രോഫി പ്രദർശനം നടന്നിരുന്നു.

