ട്രാഫിക് പൊലീസിന് 'ഹൈജീന്‍ ഓണ്‍ ഗോ' മൊബൈൽ ശൗചാലയം റെഡി
text_fieldsസംസ്ഥാനത്തെ ആദ്യ മൊബൈൽ ശൗചാലയ സംരംഭമായ ഹൈജീന്‍ ഓണ്‍ ഗോയുടെ
ഉദ്ഘാടന ചടങ്ങില്‍നിന്ന്
ബംഗളൂരു: സംസ്ഥാനത്തെ ട്രാഫിക് പൊലീസ് ജീവനക്കാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൊബൈല്‍ ശൗചാലയ സംരംഭം ‘ഹൈജീന്‍ ഓണ്‍ ഗോ’ആഭ്യന്തര മന്ത്രി ജി. പരമേശ്വര ഉദ്ഘാടനം ചെയ്തു. ഡി.ജി.പിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ ഡി.ജി.പി എം.എ. സലീം, പൊലീസ് കമീഷണര്‍ സീമന്ത് കുമാര്‍, വിക്രമന്‍ വെല്ലാണ്ട, ഡിസൂസ രോഹൻ, ലോകനാഥന്‍ അനിത, ഗൂറിന്‍ ആര്‍മെല്ല, നാഗേന്ദ്ര ഫാല്‍ഗന്‍, ബിനു നായര്‍, കൊണ്ട രാധ കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
റിനോള്‍ട്ട് നിസാന്‍ ടെക്നോളജി ആന്‍ഡ് ബിസിനസ് സെന്‍റര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ (ആര്‍.എന്‍.ടി.ബി.സി.ഐ) പിന്തുണയോടെ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യയാണ് പദ്ധതി തയാറാക്കിയത്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതത്വവും വൃത്തിയുള്ളതുമായ ശൗചാലയ സൗകര്യം ഇതിലൂടെ ലഭ്യമാകും. ബംഗളൂരു നഗരത്തിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയത്ത് കൃത്യമായ ശൗചാലയ സൗകര്യം ലഭ്യമല്ല. ഇവ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഈ പ്രയാസങ്ങള്‍ മുന്നില്‍ കണ്ടാണ് മൊബൈല്‍ ശുചിത്വ സംവിധാനം ആവിഷ്കരിച്ചത്. ഇതിനായി 2.06 കോടി ചെലവില്‍ മൂന്നു വണ്ടികള്‍ നിർമിച്ചു.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ശൗചാലയം, ഹാന്‍ഡ് വാഷ്, സാനിട്ടറി നാപ്കിന്‍ കളയാനുള്ള സൗകര്യം, കണ്ണാടി, ഫസ്റ്റ് എയ്ഡ് കിറ്റ്, അഗ്നി ശമന ഉപകരണം, ജി.പി.എസ് ട്രാക്കര്‍, സി.സി ടി.വി കാമറ, റോഡ് സുരക്ഷക്ക് എല്‍.ഇ.ഡി ഡിസ്‍പ്ലേ മെസേജുകള്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. രാവിലെ 8.30 മുതല്‍ വൈകീട്ട് ഏഴുവരെ തന്നിസാന്ദ്ര, ആടുഗോഡി, മൈസൂരു റോഡ് എന്നീ റൂട്ടുകളില്‍ ഓടുന്ന വണ്ടി നിശ്ചിത സമയങ്ങളില്‍ 91 പോയന്റുകളിലെത്തും. രാവും പകലും മഴയോ വെയിലോ വകവെക്കാതെ ജനങ്ങള്‍ക്കായി സേവനം ചെയ്യുന്നവരാണ് ട്രാഫിക് പൊലീസെന്നും അവർക്ക് നല്ല രീതിയില്‍ ജോലി ചെയ്യാന്‍ ഇത്തരം കാര്യങ്ങള്‍ സഹായകമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
മികച്ച സേവനത്തിന് രാജ്യത്തെ മൂന്നാം സ്ഥാനം നേടിയ കവിതാര്‍ പൊലീസ് സ്റ്റേഷനെ അനുമോദിച്ച മന്ത്രി കാഷ് പ്രൈസ് നല്‍കുമെന്നും പ്രഖ്യാപിച്ചു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പൊലീസും കോടതിയും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് സമൂഹത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് നീതി നടപ്പാക്കണം. സമൂഹത്തിന് പൊലീസിനോടുള്ള ഭയം മാറ്റിയെടുക്കണം. അതിനായി വീടുകള്‍ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തണമെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

