ഹൈഡ്രജൻ ജലം: കെ.വൈ.കെ കമ്പനി ബംഗളൂരുവിലും
text_fieldsബംഗളൂരു റെസിഡൻസി റോഡ് ഗോൾഡ് ടവറിലെ കെ.വൈ.കെ കമ്പനിയുടെ പുതിയ
ഓഫിസ് നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കുടിവെള്ള ശുദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ കെ.വൈ.കെ ബംഗളൂരുവിലും പ്രവർത്തനം തുടങ്ങി. ബംഗളൂരു റെസിഡൻസി റോഡിലെ ഗോൾഡ് ടവറിന്റെ മൂന്നാംനിലയിലാണ് കെ.വൈ.കെ ഓഫിസ് തുറന്നത്. കർണാടക നിയമസഭ സ്പീക്കർ യു.ടി ഖാദർ ഉദ്ഘാടനം ചെയ്തു. എ.ഐ.കെ.എം.സി.സി പ്രസിഡന്റ് എം.കെ. നൗഷാദ്, കെ.വൈ.കെ ഇന്ത്യ ഡയറക്ടർ അക്ഷിത് അഗർവാൾ, ഡയറക്ടർ ഓപറേഷൻസ് ഡോ. കാസിം ബാരിൽ, സൗത്ത് ഇന്ത്യ ഡി.ജി.എം. മുരളീധരൻ, ബാംഗ്ലൂർ ഓഫിസ് മാനേജർമാരായ ഹരീഷ്, പീറ്റർ, മുഹമ്മദ് അസ്മത്തുല്ല തുടങ്ങിയവർ പങ്കെടുത്തു.
60ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ലോകത്തിലെ തന്നെ ഹൈഡ്രജൻ, ആൽക്കലൈൻ ജലത്തിന്റെ മുൻനിരക്കാരാണ് കെ.വൈ.കെ. കമ്പനിയുടെ 73ാമത് ഓഫിസാണ് ബംഗളൂരുവിൽ തുറന്നത്. കെ.വൈ.കെ ഹൈഡ്രജൻ ജലം നല്ല ആന്റിഓക്സിഡന്റാണ്. ഏകദേശം 170 ലധികം ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്നും ഹൈഡ്രജൻ ജലം കൂടുതൽ ഊർജ്ജം നൽകി ശരീരപ്രതിരോധശേഷി വർധിപ്പിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

