Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹൈ​ഡ്രോ​ളി​ക് ആ​സി​ഡ്...

ഹൈ​ഡ്രോ​ളി​ക് ആ​സി​ഡ് ടാ​ങ്ക​ർ ചോ​ർ​ച്ച; ഉ​ള്ളാ​ൾ മേ​ഖ​ല​യി​ൽ പ​രി​ഭ്രാ​ന്തി

text_fields
bookmark_border
ഹൈ​ഡ്രോ​ളി​ക് ആ​സി​ഡ് ടാ​ങ്ക​ർ ചോ​ർ​ച്ച; ഉ​ള്ളാ​ൾ മേ​ഖ​ല​യി​ൽ പ​രി​ഭ്രാ​ന്തി
cancel
camera_alt

ചോ​ർ​ച്ച ക​ണ്ട ടാ​ങ്ക​ർ ലോ​റി മാ​റ്റി നി​ർ​ത്തി​യ നി​ല​യി​ൽ

മം​ഗ​ളൂ​രു: കാ​ർ​വാ​റി​ൽ നി​ന്ന് ഹൈ​ഡ്രോ​ളി​ക് ആ​സി​ഡു​മാ​യി കൊ​ച്ചി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ൽ ചോ​ർ​ച്ച ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ മ​ണം അ​നു​ഭ​വ​പ്പെ​ട്ട് ഡ്രൈ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചോ​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ആ സ​മ​യം ലോ​റി ദേ​ശീ​യ പാ​ത 66ൽ ​ഉ​ള്ളാ​ൾ ഉ​ച്ചി​ല കൊ​ടേ​ക്കാ​റി​ൽ എ​ത്തി​യി​രു​ന്നു. ലോ​റി പാ​ത​യോ​ര​ത്ത്​ നി​ർ​ത്തി​യി​ട്ടു. മം​ഗ​ളൂ​രു എം.​ആ​ർ.​പി.​എ​ൽ ക​മ്പ​നി​യി​ൽ​നി​ന്ന് വി​ദ​ഗ്ധ​ർ എ​ത്തി ചോ​ർ​ച്ച അ​ട​ച്ചു. ഉ​ള്ളാ​ൾ, മം​ഗ​ളൂ​രു പൊ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്തെ​ത്തി. പ​രി​സ​ര​വാ​സി​ക​ൾ​ക്ക് കു​റെ സ​മ​യം ശ്വാ​സ ത​ട​റ്റം അ​നു​ഭ​വ​പ്പെ​ട്ട​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

സു​ര​ക്ഷ മു​ൻ​നി​ർ​ത്തി കൊ​ടേ​കാ​ർ പ്ര​ദേ​ശം ത​ഹ​സി​ൽ​ദാ​ർ സീ​ൽ ചെ​യ്തു. അ​തേ​സ​മ​യം ദേ​ശീ​യ​പാ​ത വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പ​തി​വു​പോ​ലെ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hydraulic acid tanker spill; Confusion in Ullal Mekhla
Next Story