എച്ച്.ഡബ്ല്യു.എ സ്കൂൾ കിറ്റ് വിതരണം
text_fieldsഎച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്കൂൾ കിറ്റുകൾ വിതരണോദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു : എച്ച്.ഡബ്ലു.എ ചാരിറ്റബിൾ ഫൗണ്ടേഷൻ നേതൃത്വത്തിൽ ബംഗളൂരുവിലെ വ്യത്യസ്ത പ്രദേശങ്ങളിലെ നിർധന വിദ്യാർഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ബംഗളൂരു സിറ്റി തല ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി കേരള-ബംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് എച്ച്.ഡബ്ല്യു.എ വകുപ്പ് മേധാവി അനൂപ് അഹമ്മദിന് നൽകി നിർവഹിച്ചു.
പഠനത്തിന് ബുദ്ധിമുട്ടുന്ന നിർധന വിദ്യാർഥികൾക്ക് കൈത്താങ്ങായി എച്ച്.ഡബ്ല്യു.എ നടത്തുന്ന സേവന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് അഭിപ്രായപ്പെട്ടു. പാവപ്പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ് അടക്കമുള്ള പഠനസഹായങ്ങൾ നിലവിൽ എച്ച്.ഡബ്ല്യു.എ നൽകി വരുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ബംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യും. കോൾസ് പാർക്ക് ഹിറ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി ബംഗളൂരു സിറ്റി ജനറൽ സെക്രട്ടറി അമീൻ എ.പി, വൈസ് പ്രസിഡന്റ് യൂനുസ് ത്വയ്യിബ്, ഖലീൽ അബ്റാർ എന്നിവർ പങ്കെടുത്തു.എച്ച്.ഡബ്ല്യു.എ പ്രോജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ, ഷാജി, ലത്തീഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

