എച്ച്.ഡബ്ല്യു.എ സ്കോളർഷിപ് വിതരണം
text_fieldsബംഗളൂരു : എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഇരുപത് വർഷമായി നടന്നുവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി ഈ വർഷം 250 ൽ അധികം പാവപ്പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ബംഗളൂരു ക്യൂൻസ് റോഡിലുള്ള ദാറുസ്സലാം ഹാളിൽ നടന്ന ചടങ്ങ് കോൺഗ്രസ് നേതാവും രാമനഗര എം.എൽ.എയുമായ എച്ച്.എ ഇഖ്ബാൽ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു.
സമൂഹത്തിലെ താഴെക്കിടയിലുള്ള വിദ്യാർഥികളുടെ ഉന്നമനത്തിനായി എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷൻ നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എച്ച്.ഡബ്ല്യു.എ യുടെ ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. വിദ്യാർഥികളിൽ സാമൂഹിക ബോധവും സേവനമനസ്കതയും ഉണ്ടാവണമെന്ന് എ.പി.സി.ആർ കർണാടക ചാപ്റ്റർ പ്രസിഡന്റ് അഡ്വ. ഉസ്മാൻ പറഞ്ഞു.
വെൽഫയർ പാർട്ടി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എൻജി. ഹബീബുല്ല ഖാൻ വിദ്യാർഥികളുമായി സംവദിച്ചു. എച്ച്.ഡബ്ല്യു.എ നടത്തിവരുന്ന വിവിധ സേവന പ്രവർത്തനങ്ങൾക്ക് സമൂഹത്തിലെ എല്ലാവരെയും പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള, ബംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് സംസാരിച്ചു.
എച്ച്.ഡബ്ല്യു.എ ഡിപ്പാർട്ട്മെന്റ് ഹെഡ് അനൂപ് അഹമ്മദ് അധ്യക്ഷതവഹിച്ചു .എച്ച്.ഡബ്ല്യു.എ സെക്രട്ടറി ഷഹിം തറയിൽ സ്വാഗതം പറഞ്ഞു. മൈനോറിറ്റി കോൺഗ്രസ് നേതാവ് അക്രമം പാഷ, ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസ്സൻ പൊന്നൻ, എച്ച്. ഡബ്ലു.എ പ്രസിഡന്റ് ഹസ്സൻ കോയ എന്നിവർ സംസാരിച്ചു. എച്ച്.ഡബ്ല്യു.എ പ്രോജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ നന്ദി പറഞ്ഞു. ചടങ്ങിന് എച്ച്.ഡബ്ല്യു.എ അംഗങ്ങളായ ഷാജി, ലത്തീഫ്, സലാം, ഇബ്രാഹിം, ദിയ, ഷൈമ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

