എച്ച്.ഡബ്ല്യു.എ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഎച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന് ബ്ലഡ് സെന്ററിൽനിന്നുള്ള സാക്ഷ്യപത്രം
അംഗങ്ങൾ ഏറ്റുവാങ്ങുന്നു
ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ച നഗരത്തിൽ രണ്ടിടത്തായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ബൗറിങ് ആശുപത്രി ബ്ലഡ് സെന്ററുമായി സഹകരിച്ച് സർജാപുര ഉദ്ഭവ് കേന്ദ്രയിലും ജീവരക്ഷ ബ്ലഡ് സെന്ററുമായി സഹകരിച്ച് കോൾസ് പാർക്ക് ഹിറ സെന്ററിലുമാണ് ക്യാമ്പ് നടത്തിയത്. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ നടന്ന ക്യാമ്പിൽ രണ്ടിടങ്ങളിൽനിന്നുമായി 45 യൂനിറ്റ് രക്തം ശേഖരിച്ചു. ക്യാമ്പിന് എച്ച്.ഡബ്ല്യു.എ പ്രസിഡന്റ് ഹസ്സൻ കോയ, സെക്രട്ടറി അനൂപ്, ഷമീർ, റഫീഖ്, നാസിഹ്, ഹിജാസ്, മുഫാസിൽ, അമീൻ, ഫിതർ, ഫാറൂഖ്, ഇർഷാദ്, ഷാജി, ബാസിത്, നഫീസ, നസീറ, ഫഹീം, ഷാനില എന്നിവർ നേതൃത്വം നൽകി.

