എച്ച്.ഡബ്ല്യു.എ രണ്ടാംഘട്ട സ്കോളർഷിപ് വിതരണം നടത്തി
text_fieldsഎച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ സ്കോളർഷിപ് വിതരണോദ്ഘാടനം ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല ഓർഗനൈസിങ് സെക്രട്ടറി യൂനുസ് ത്വയ്യിബ് നിർവഹിക്കുന്നു
ബംഗളൂരു: നിർധനരായ വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യംവെച്ച് എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ വർഷംതോറും നടത്തിവരുന്ന സ്കോളർഷിപ് പദ്ധതിയുടെ രണ്ടാംഘട്ട വിതരണം നടന്നു. 160 വിദ്യാർഥികൾക്ക് രണ്ടാംഘട്ട സ്കോളർഷിപ് കൈമാറി. ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല ഓർഗനൈസിങ് സെക്രട്ടറി യൂനുസ് ത്വയ്യിബ് ഉദ്ഘാടനം ചെയ്തു. എച്ച്.ഡബ്ല്യു.എ നടത്തിവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു.
ജമാഅത്തെ ഇസ്ലാമി കർണാടക സെക്രട്ടറി അക്ബർ അലി, എച്ച്.ഡബ്ല്യു.എ ചെയർമാൻ ഹസ്സൻ പൊന്നൻ, റിയാസ് റോൺ എന്നിവർ സംസാരിച്ചു. സെക്രട്ടറി അനൂപ് അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രോജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ, ഷാജി, ഹസീന ഷിയാസ്, അമീറ, ഇബ്റാഹീം, മോളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

