എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ സ്കോളർഷിപ് വിതരണം
text_fieldsബംഗളൂരു ക്യൂൻസ് റോഡിലെ ബിഫ്റ്റ് ഹാളിൽ നടന്ന എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ സ്കോളർഷിപ് വിതരണ ചടങ്ങ് മേഴ്സി മിഷൻ ഫെലോഷിപ് മേധാവി മിസ്ബാ ഷാഹിദ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അർഹരായ വിദ്യാർഥികൾക്ക് വർഷംതോറും നൽകിവരുന്ന സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ബംഗളൂരു ക്യൂൻസ് റോഡിലെ ബിഫ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ അർഹരായ 190 വിദ്യാർഥികൾക്കാണ് രണ്ടാം ഘട്ട സ്കോളർഷിപ് കൈമാറിയത്. ഷമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹെഡും മേഴ്സി മിഷൻ ഫെലോഷിപ് മേധാവിയുമായ മിസ്ബാ ഷാഹിദ ഉദ്ഘാടനം ചെയ്തു.
രക്ഷാകർത്താക്കൾക്കായി പ്രത്യേകം ഒരുക്കിയ പാരന്റിങ് സെഷന് ഫാമിലി കൗൺസിലർ ഡോ. ആസിഫ നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല വൈസ് പ്രസിഡന്റ് ഷമീർ മുഹമ്മദ്, എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ പ്രസിഡന്റ് ഹസ്സൻ കോയ, ഹിറ ഫൗണ്ടൻ ട്രസ്റ്റ് സെക്രട്ടറി സാബു ഷഫീഖ് എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ്, പ്രോജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ, സൈനുദ്ദീൻ ഷാ, അമീൻ, റഫീക്, ഷബീർ, ഹസീന, ഷഹീം, ഫാറൂഖ്, നഫീസ, ആശിഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

