കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്നു
text_fieldsബംഗളൂരു: തുമകൂരു ജില്ലയിലെ കടഷെട്ടി ഹള്ളിയിൽ യുവതി ഭർത്താവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. ശങ്കരമൂർത്തിയാണ് (50) മരിച്ചത്. ഭാര്യ സുമംഗലയും കാമുകൻ നാഗരാജുവും ചേർന്നാണ് കൃത്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് പറയുന്നത്: ജൂൺ 24 നാണ് കൊലപാതകം നടന്നത്. തിപ്തൂരിലെ കൽപതരു കോളജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന സുമംഗല കരഡലു സാന്തെ ഗ്രാമത്തിലെ നാഗരാജുവുമായി പ്രണയത്തിലായിരുന്നു.
ശങ്കരമൂർത്തി അവരുടെ ബന്ധത്തിന് തടസ്സമായപ്പോൾ ഇരുവരും ചേർന്ന് അയാളെ കൊല്ലാൻ ഗൂഢാലോചന നടത്തി. കൊലപാതകം നടന്ന രാത്രിയിൽ പ്രതി ശങ്കരമൂർത്തിയുടെ കണ്ണുകളിൽ മുളകുപൊടി എറിഞ്ഞു. മരക്കമ്പി കൊണ്ട് അടിച്ചു. ഒടുവിൽ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി.
മൃതദേഹം ചാക്കിൽ കയറ്റി 30 കിലോമീറ്റർ അകലെ തുരുവേക്കരെ താലൂക്കിലെ ദണ്ഡനേശ്വര പൊലീസ് പരിധിയിലുള്ള കിണറ്റിൽ തള്ളി. തുടക്കത്തിൽ കാണാതായതായി നൊണവിനകരെ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, സംശയം ഉയർന്നതിനെത്തുടർന്ന് ശങ്കരമൂർത്തിയുടെ ഫാംഹൗസിൽ തിരച്ചിൽ നടത്തി. അവിടെ മുളകുപൊടിയുടെ അംശങ്ങളും വഴക്ക് നടന്നതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ സുമംഗല കുറ്റസമ്മതം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

