മാൻവേട്ട: മൂന്നുപേർ അറസ്റ്റിൽ
text_fieldsവേട്ടസംഘത്തിൽനിന്ന് വനംവകുപ്പ് പിടികൂടിയ വസ്തുക്കൾ
ബംഗളൂരു: ആനേക്കൽ മുത്യാലമാടിൽ മാനിനെ വേട്ടയാടിയ സംഘത്തിലെ മൂന്നുപേരെ വനംവകുപ്പ് പിടികൂടി. ഹാരോഹള്ളി സ്വദേശി ദേവരാജു (40), ആനേക്കൽ ആടൂർ സ്വദേശി രാമകൃഷ്ണ (40), ആനേക്കൽ ഇൻഡലവാടി സ്വദേശി കിഷോർ (32) എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേർ ഓടി രക്ഷപ്പെട്ടു. വിനോദ സഞ്ചാരകേന്ദ്രമായ മുത്യാലമാടിനടുത്ത വനമേഖലയിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ച മൂന്നോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ഇവരിൽനിന്ന് തോക്കും മാനിന്റെ തോലും ഇറച്ചിയുമടക്കം പിടിച്ചെടുത്തു. പ്രതികൾ സഞ്ചരിച്ച കാറും മൂന്നു ബൈക്കും കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

