Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമാനവികത സർഗാത്മകതയുടെ...

മാനവികത സർഗാത്മകതയുടെ പ്രത്യയശാസ്ത്രമാവണം -അജിത് എസ്.ആർ.

text_fields
bookmark_border
ajith sr
cancel
camera_alt

ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച സാഹിത്യ ചർച്ചയിൽ പ്രമുഖ ചിത്രകാരൻ അജിത് എസ്.ആർ. മുഖ്യപ്രഭാഷണം നിർവഹിക്കുന്നു

ബംഗളൂരു: കാലത്തോട് സംവദിച്ചുകൊണ്ടുള്ള മനുഷ്യഭാവനയുടെ നിരന്തരമായ നവീകരണമാണ് സർഗാത്മകതയെന്നും മാനവികതയാവണം സർഗാത്മകതയുടെ പ്രത്യയശാസ്ത്രമെന്നും പ്രമുഖ ചിത്രകാരനും ആർട്ട് ഡയറക്ടറുമായ അജിത്. എസ്. ആർ. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച 'സർഗാത്മകതയും മാനവികതയും' എന്ന സാഹിത്യ ചർച്ചയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണാധികാരികൾ ഫാഷിസ്റ്റ് യജമാനന്മാരാവുന്ന കാലത്ത് സൂക്ഷ്മ ഫാഷിസം പുലർത്തുന്ന ജനത ഗതികെട്ട അടിമകളായി മാറുമെന്നും സമഗ്രാധിപത്യത്തിനെതിരായ ചെറുത്തുനില്പാണ് മനുഷ്യന്റെ പ്രവർത്തനങ്ങളെ സർഗാത്മകമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ആർ.വി. ആചാരി ചർച്ച ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ പുരസ്കാര ജേതാവ് സുധാകരൻ രാമന്തളി, നവീൻ എസ്, ശ്രീകല പി. വിജയൻ, ഡോ. പ്രേം രാജ് കെ.കെ, ഷിജി മറോലി, എം.ബി. മോഹൻദാസ്, ടി.എം. ശ്രീധരൻ, സുദേവ് പുത്തഞ്ചിറ, രജനി നാരായണൻ, അർച്ചന സുനിൽ, വെണ്മണി സുരേന്ദ്രൻ, അനീസ് അലി, തങ്കച്ചൻ പന്തളം, ശാന്തകുമാർ ഇലപ്പുളളി, മുഹമ്മദ് കുനിങ്ങാട് തുടങ്ങിയവർ സംസാരിച്ചു. അന്തരിച്ച പ്രശസ്ത കഥാകൃത്ത് സതീഷ്ബാബു പയ്യന്നൂർ, നടൻ കൊച്ചുപ്രേമൻ തുടങ്ങിയവരുടെ വിയോഗത്തിൽ റൈറ്റേഴ്സ് ഫോറം അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajith SR
News Summary - Humanism should be an ideology of creativity - Ajith S.R.
Next Story