മനുഷ്യ-വന്യജീവി സംഘർഷം: ജീവനക്കാരില്ലെങ്കിൽ സഫാരി നിർത്തിവെക്കണം -വനംമന്ത്രി
text_fieldsഈശ്വർ ഖാണ്ഡ്രെ
ബംഗളൂരു: മനുഷ്യ-വന്യജീവി സംഘർഷം ഇല്ലാതാക്കാൻ കഴിയുന്നില്ലെങ്കിൽ സഫാരി യാത്രകൾ നിർത്തിവെക്കാൻ വനംമന്ത്രി ഈശ്വർ ഖാണ്ഡ്രെ. വനം, റവന്യൂ, പൊലീസ് സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ-വന്യജീവി സംഘർഷം കുറക്കാൻ കഴിയാത്തതിന് ജീവനക്കാരുടെ കുറവ് കാരണമായി പറയരുത്. സഫാരി നിർത്തിവെച്ച് ആ ജീവനക്കാരെയും സംഘർഷബാധിത മേഖലകളിൽ വിന്യസിക്കണം. വന്യജീവികളുടെ എണ്ണം കൂടി.
വനമേഖലകൾ അതിനനുസരിച്ച് വികസിപ്പിക്കുന്നത് പ്രായോഗികമല്ല. നിലവിലുള്ള ആവാസ വ്യവസ്ഥകൾക്കുള്ളിൽ വന്യജീവികൾക്ക് മതിയായ ഭക്ഷണം ഉറപ്പാക്കുക എന്നതിനാണ് മുൻഗണന നൽകേണ്ടത്. മനുഷ്യ-വന്യജീവി സംഘർഷം മൂലം ആർക്കും ജീവൻ നഷ്ടപ്പെടരുത്. അത്തരം ദുരന്തം സംഭവിച്ചാൽ ജില്ല ഭരണകൂടം, പൊലീസ്, വനം, ആരോഗ്യ വകുപ്പുകൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും സംസ്കാരസമയം വരെ അവിടെ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ബന്ദിപ്പൂർ, നാഗർഹോള കടുവസംരക്ഷണകേന്ദ്രം എന്നിവിടങ്ങളിലെ സഫാരി വെട്ടിക്കുറച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

