ശാന്തിനഗറിൽ മാനവിക ഹബ്ബ സമാപിച്ചു
text_fieldsശാന്തിനഗർ നിയമസഭാ മണ്ഡലത്തിൽ സംഘടിപ്പിച്ച മാനവിക ഹബ്ബ പരിപാടിയിൽനിന്ന്
ബംഗളൂരു: ശാന്തിനഗർ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എയും ബി.ഡി.എ ചെയർമാനുമായ എൻ.എ. ഹാരിസ് സംഘടിപ്പിച്ച മാനവിക ഹബ്ബ സമാപിച്ചു. മണ്ഡലത്തിലെ പാവപ്പെട്ടവർക്ക് വിവിധ ആനുകൂല്യങ്ങളും പദ്ധതികളും സമർപ്പിക്കുന്ന പരിപാടിയായി എല്ലാ വർഷവും ജൂലൈ 24, 25 തീയതികളിലാണ് മാനവിക ഉത്സവം നടക്കുക. ശാന്തിനഗർ മണ്ഡലത്തിലെ മിടുക്കരായ 200 ലേറെ വിദ്യാർഥികൾക്ക് വിവിധ വർണങ്ങളിലുള്ള നല്ല ഗുണ നിലവാരമുള്ള 200ൽ കൂടുതൽ സൈക്കിളുകൾ നൽകിയാണ് മേളക്ക് തുടക്കം കുറിച്ചത്.
എല്ലാ രോഗങ്ങൾക്കുമുള്ള മെഡിക്കൽ ക്യാമ്പ്, ആധാർ, റേഷൻ കാർഡ്, വിധവ, വയോധിക പെൻഷൻ, വോട്ടർ ഐ.ഡി, ഇ-ഖാത്ത തുടങ്ങിയ രേഖകളുടെ രജിസ്ട്രേഷനും സർക്കാർ തലത്തിലെ മറ്റു രേഖകളുടെ അന്വേഷണങ്ങൾക്കും പരിശോധനകൾക്കുമുള്ള സൗകര്യങ്ങളും ക്യാമ്പിൽ ഒരുക്കി.
മനുഷ്യനുവേണ്ടി ജീവിക്കുന്നവർ നിലനിൽക്കുമ്പോഴാണ് ലോകം പ്രകാശിക്കുന്നതെന്നും മതം പഠിപ്പിക്കുന്നത് മനുഷ്യത്വമാണെന്നും പാവപ്പെട്ടവർക്ക് വെളിച്ചമാവാതെ നാം എത്ര വിളക്കുകൾ തെളിച്ചാലും അത് നമ്മുടെ ഹൃദയത്തെ ഇരുട്ടിലാക്കുമെന്നും എൻ.എ. ഹാരിസ് എം.എൽ.എ പറഞ്ഞു. ഡോ. എൻ.എ. മുഹമ്മദ് ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

