Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമാമ്പഴ വിൽപനയിൽ വൻ...

മാമ്പഴ വിൽപനയിൽ വൻ ഇടിവ്

text_fields
bookmark_border
മാമ്പഴ വിൽപനയിൽ വൻ ഇടിവ്
cancel

ബംഗളൂരു: കനത്ത ചൂടിലും മാമ്പഴ വിപണിക്ക് വൻ ഇടിവ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കാലം തെറ്റിയ മഴയിൽ പൂക്കൾ വൻതോതിൽ കൊഴിഞ്ഞതിനാല്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിളവ് ഏകദേശം 40 ശതമാനം കുറഞ്ഞുവെന്ന് കര്‍ഷകര്‍ പറഞ്ഞു.മൈസൂരിലെ ആർ‌.എം‌.സി മാർക്കറ്റിൽ നിന്ന് മാമ്പഴം മൊത്തമായി വാങ്ങുന്ന ചില്ലറ വ്യാപാരികൾ കിലോക്ക് ഏകദേശം 20 രൂപ ലാഭവിഹിതം ചേർത്ത ശേഷമാണ് വില്‍പന നടത്തുന്നത്.

പ്രതിദിനം 300 കിലോഗ്രാം വരെ മാമ്പഴം വാങ്ങുന്ന വ്യാപാരികള്‍ക്ക് പലപ്പോഴും സ്റ്റോക്ക് ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. കഠിനമായ ചൂടില്‍ പഴങ്ങള്‍ കറുത്ത് പോകുന്നതിനാല്‍ നഷ്ടം നികത്താന്‍ കിലോക്ക് 15 രൂപയിലധികം വര്‍ധിപ്പിക്കാന്‍ വ്യാപരികള്‍ നിർബന്ധിതരാകുന്നു. ചൂട് കാരണം മാമ്പഴം കഴിക്കുന്നത് ഛർദ്ദി, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്കയുള്ളതിനാല്‍ പലരും മാമ്പഴം വാങ്ങാന്‍ മടിക്കുന്നു. കൂടാതെ, കടുത്ത ചൂടിൽ പഴങ്ങൾ വാങ്ങാൻ പലരും പുറത്തിറങ്ങാൻ മടിക്കുന്നുവെന്നതും വഴിയോരക്കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatwavePrice slumpMango Marketingcrop failureBengaluru
News Summary - Huge drop in mango sales
Next Story