അരലക്ഷം പേർക്ക് പാർപ്പിടം കൈമാറി
text_fieldsമുഖ്യമന്ത്രി
സിദ്ധരാമയ്യ
ബംഗളൂരു: ചേരി നിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സർക്കാർ വൻതോതിൽ വീടുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ചേരി വികസന ബോർഡിന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ആവാസ് യോജന ‘എല്ലാവർക്കും അഭയം’പദ്ധതിയിൽ സംസ്ഥാനത്തുടനീളം നിർമിക്കുന്ന 1,80,2531,80,253 വീടുകളിൽ 42,345 വീടുകളുടെ സമർപ്പണത്തിനും ഭവന അലോട്ട്മെന്റ് ലെറ്ററുകളുടെ വിതരണത്തിനും സംഘടിപ്പിച്ച മെഗാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘‘ഞാൻ ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോൾ (2013-18), നമ്മുടെ കോൺഗ്രസ് സർക്കാർ 14,58,000 വീടുകൾ നിർമിച്ച് ചരിത്രം സൃഷ്ടിച്ചു, ഒരു ഭവന വിപ്ലവം കൊണ്ടുവന്നു. രണ്ടാം തവണയും (2023ൽ) മുഖ്യമന്ത്രിയായ ശേഷം 2024ൽ ആദ്യ ഘട്ടത്തിൽ 36,789 വീടുകൾ വിതരണം ചെയ്ത ശേഷം, നമ്മുടെ സർക്കാർ രണ്ടാം ഘട്ടത്തിൽ 45,000 വീടുകൾ വിതരണം ചെയ്യുന്നു.’’
‘‘ഞങ്ങൾ ഞങ്ങളുടെ വാഗ്ദാനങ്ങൾ പാലിച്ചു’’-ബി.ജെ.പിയെയും കേന്ദ്രത്തെയും വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഒരു വീടിന് തന്റെ സർക്കാർ നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ നൽകുന്നുവെന്നും എന്നാൽ കേന്ദ്ര സർക്കാർ ഒരു ലക്ഷത്തിൽ താഴെയാണ് സംഭാവന നൽകുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു. ‘‘എന്നാൽ പദ്ധതിയുടെ പേര് പ്രധാൻ മന്ത്രി ആവാസ് യോജന എന്നാണ്. പണം നമ്മുടേതാണ്, സംസ്ഥാന സർക്കാരിന്റേത്. പേര് മാത്രമാണ് കേന്ദ്രത്തിന്റേത്’’എന്ന് പറഞ്ഞു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ട് വർഷത്തിനുള്ളിൽ ഭവന നിർമാണത്തിനായി 5500 കോടി രൂപ ചെലവഴിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

