വീട് കവർച്ച: യുവാവ് അറസ്റ്റിൽ
text_fieldsസുകേഷ്
മംഗളൂരു: ഭവനഭേദനവും കവർച്ചയും പതിവാക്കിയ പ്രതിയെ ഉഡുപ്പി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി കുക്കെഹള്ളി ഗ്രാമത്തിൽ കുക്കിക്കാട്ടെ ശ്രീദേവി നിലയയിൽ താമസിക്കുന്ന സുകേഷ് നായിക്കാണ്(37) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 65.79 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
ബഡഗുബെട്ടു വില്ലേജിലെ വോളക്കാട് ശാരദാംബ ടെമ്പിൾ ഗോപുര റോസ് വില്ലയിൽ ഷൈല വിൽഹെം മീണ (53) നവംബർ 30ന് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഇവരുടെ 548.31 ഗ്രാം സ്വർണാഭരണവും മൊബൈൽ ഫോണും വീട്ടിൽ നിന്ന് നഷ്ടപ്പെട്ടെന്നായിരുന്നു പരാതി.
കിന്നിമുൾക്കിയിലെ ഹിരേൻ ബാറിന് സമീപത്തുനിന്നാണ് യുവാവ് പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങൾ വീട്ടിൽ നിന്ന് കണ്ടെടുത്തു. സുകേഷ് നായിക് സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉഡുപ്പി ജില്ലയിലുടനീളം മുമ്പ് 11 ഭവനഭേദന കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ അഞ്ച് കേസുണ്ടായിരുന്നു. നാലെണ്ണത്തിൽ ശിക്ഷിക്കപ്പെട്ടു. ഹിരിയഡ്ക പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസിൽ ഒന്നിൽ ശിക്ഷിക്കപ്പെട്ടു. ബ്രഹ്മാവർ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസും മണിപ്പാൽ പൊലീസ് സ്റ്റേഷനിൽ ഒന്നും വിചാരണയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

