പട്ടാപ്പകൽ വീട് കൊള്ളയടിച്ചു
text_fieldsകവർച്ച നടന്ന വീട്
മംഗളൂരു: മൂഡ്ബിദ്രിയിലെ അലങ്കാറിൽ പട്ടാപ്പകൽ വീട് കൊള്ളയടിച്ചു. പാചക വിദഗ്ധൻ പ്രശാന്ത് ജെയിനിന്റെ വീട്ടിൽനിന്ന് മുഖംമൂടി ധരിച്ചെത്തിയ ആക്രമികൾ 30 പവൻ സ്വർണാഭരണങ്ങൾ കവർന്നു.സംഭവം നടക്കുമ്പോൾ പ്രശാന്ത് ജെയിനും മകനും മുൽക്കിയിലെ ജോലിസ്ഥലത്തായിരുന്നു. മറ്റു കുടുംബാംഗങ്ങൾ ഷിർത്തടിയിലേക്ക് പോയിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന ജെയിനിന്റെ മകളുടെ വായ് മൂടിക്കെട്ടി സ്പ്രേ ഉപയോഗിച്ച് ബോധം കെടുത്തി ആഭരണങ്ങളുമായി ഓടി രക്ഷപ്പെട്ടു.
രാവിലെ പത്തരയോടെയാണ് സംഭവം നടന്നതെങ്കിലും രണ്ടു മണിക്കൂറിനുശേഷം അയൽവാസിയായ ബന്ധു എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബോധം വീണ്ടെടുത്ത മകൾ സംഭവം അവരോട് പറഞ്ഞു. പനമ്പൂർ എ.സി.പി ശ്രീകാന്ത്, മൂഡ്ബിദ്രി സർക്കിൾ ഇൻസ്പെക്ടർ പി.ജി. സന്ദേശ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് കേസ് രജിസ്റ്റർ ചെയ്തു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലം പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

