Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുപ്പിവെള്ളം വിലകൂട്ടി വിറ്റ ഹോട്ടൽ ഉടമക്ക് പിഴ
text_fieldsbookmark_border
ബംഗളൂരു: 20 രൂപയുടെ കുപ്പിവെള്ളം 30 രൂപക്ക് വിൽപന നടത്തിയ ഹോട്ടൽ ഉടമക്ക് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. വിജയനഗര ജില്ലയിലെ ഹൊസപേട്ടിൽ പ്രവർത്തിക്കുന്ന റസ്റ്റാറന്റിനെതിരെയാണ് രാമനഗര ജില്ല ഉപഭോക്തൃ നഷ്ടപരിഹാര കമീഷൻ പിഴയടക്കാൻ ഉത്തരവിട്ടത്. രാമനഗര സ്വദേശിയും അഭിഭാഷകനുമായ എസ്.പി. കേശവയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഡിസംബറിൽ കേശവ ഹൊസപേട്ടിലെ റസ്റ്റാറന്റിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഈ സമയം 20 രൂപ വിലയുള്ള രണ്ട് കുപ്പിവെള്ളം വാങ്ങി. റസ്റ്റാറന്റിന്റെ ബില്ലിൽ ഇവരിൽനിന്ന് കുപ്പിവെള്ളത്തിന് 30 രൂപ വീതം വിലയുൾപ്പെടുത്തിയെന്നായിരുന്നു പരാതി.
Next Story

