ആശുപത്രികളിലും ലാബുകളിലും മരുന്നുകളുടെ വില പ്രദർശിപ്പിക്കും -യു.ടി. ഖാദർ
text_fieldsയു.ടി. ഖാദർ
ബംഗളൂരു: ബില്ലിങ്ങിൽ സുതാര്യത ഉറപ്പാക്കുന്നതിനും രോഗികളിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നത് തടയാനുമായി നവംബർ ഒന്നു മുതൽ കർണാടകയിലെ ആശുപത്രികളും ലബോറട്ടറികളും മരുന്നുകളുടെ വിലകൾ പ്രദർശിപ്പിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ.
ആശുപത്രികൾ എത്ര വിലയ്ക്ക് മരുന്നുകൾ വാങ്ങുന്നുവെന്നും ഉപഭോക്താക്കളിൽനിന്ന് എത്ര തുക ഈടാക്കുന്നുവെന്നും രോഗികൾക്ക് അറിയാൻ നീക്കത്തിലൂടെ സാധിക്കും. മരുന്നുകളുടെ വിലനിർണയത്തിൽ സുതാര്യതയില്ലാത്തത് മൂലം രോഗികളിൽ നിന്ന് അമിത തുക ഈടാക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ടെന്ന് ഖാദർ പറഞ്ഞു. പ്രത്യേകിച്ച് കാൻസർ പോലുള്ള രോഗത്തിനുള്ള മരുന്നുകള്‍ക്ക് ആശുപത്രികൾ അമിത വില ഈടക്കുന്നുവെന്ന് കണ്ടെത്തിയതായും നിയമ ലംഘനം നടത്തുന്ന ആശുപത്രികൾക്കെതിരെ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചികിത്സയുടെ ചെലവുകൾ മനസ്സിലാക്കാനും ബില്ലിങ്ങിലെ പൊരുത്തക്കേടുകൾ ചോദ്യം ചെയ്യാനും രോഗികളെ സഹായിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

