Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ആശുപത്രി ജീവനക്കാരൻ പിടിയിൽ
text_fieldsbookmark_border
ബംഗളൂരു: സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. ജയദേവ ആശുപത്രിയിലെ കരാർ ജീവനക്കാരനും കലബുറഗി സ്വദേശിയുമായ യല്ലലിംഗയാണ് (21) പിടിയിലായത്. ആശുപത്രി മാനേജ്മെന്റ് നൽകിയ പരാതിയിലാണ് നടപടി.
ആശുപത്രിയിലെ വനിതകളുടെ ശുചിമുറിയിലാണ് പ്രതി കാമറ സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ വനിത ജീവനക്കാരാണ് ശുചിമുറിയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. പരിശോധനയിൽ ഫോൺ യല്ലലിംഗയുടേതാണെന്ന് തിരിച്ചറിഞ്ഞു.
പൊലീസ് ഫോൺ പരിശോധിച്ചപ്പോഴാണ് നിരവധി യുവതികളുടെ ശുചിമുറി ദൃശ്യങ്ങൾ കണ്ടെത്തിയത്. തിലക് നഗർ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
Next Story

