ഹൊസക്കെരെഹള്ളി മേൽപാലം; അഞ്ചു വര്‍ഷത്തിന് ശേഷം ഗതാഗതയോഗ്യമായി
text_fieldsബംഗളൂരു: ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം ഹൊസക്കെരെഹള്ളി മേൽപാലം യാഥാര്‍ഥ്യമാകുന്നു. മേല്‍പാലത്തിലെ അവസാനഘട്ട പണികള്‍ നടക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയായാല്‍ ഈ ആഴ്ചയോടെ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തും. തുടര്‍ന്ന് ഉദ്ഘാടനത്തിന് ശേഷം ഗതാഗതം അനുവദിക്കും. ഇതോടെ പി.ഇ.എസ് കോളജ്, ബനശങ്കരി എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
500 മീറ്റർ നീളമുള്ള മേൽപാലത്തിന്റെ നിർമാണം ഏകദേശം 90 ശതമാനം പൂർത്തിയായി. മേൽപാലത്തിന്റെ മധ്യഭാഗം ടാർ ചെയ്തിട്ടുണ്ട്. ഇരുവശത്തും വെറ്റ് മിക്സ് പാകി. പെയിന്റിങ് ജോലികളും ഏതാണ്ട് പൂർത്തിയായതായും ഈ മാസം പകുതിയോടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റി (ജി.ബി.എ) അധികൃതര്‍ അറിയിച്ചു. 15 മാസത്തെ സമയപരിധിയില്‍ 2020 ആഗസ്റ്റിലാണ് പണി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

