Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനി​യ​മ​സ​ഭ സ​ന്ദ​ർ​ശ​ക...

നി​യ​മ​സ​ഭ സ​ന്ദ​ർ​ശ​ക പാ​സ് ന​ൽ​കു​മ്പോ​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഹൊ​ര​ട്ടി എം.​എ​ൽ.​സി

text_fields
bookmark_border
നി​യ​മ​സ​ഭ സ​ന്ദ​ർ​ശ​ക പാ​സ് ന​ൽ​കു​മ്പോ​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഹൊ​ര​ട്ടി എം.​എ​ൽ.​സി
cancel
camera_alt

ഹൊ​ര​ട്ടി എം.​എ​ൽ.​സി പു​തു​മു​ഖ എം.​എ​ൽ.​എ​മാ​രു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ടു​ന്നു. നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ സ​മീ​പം

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ സ​ന്ദ​ർ​ശ​ക ഗാ​ല​റി​യി​ലേ​ക്ക് ജ​ന​ങ്ങ​ൾ​ക്ക് പാ​സ് ന​ൽ​കു​മ്പോ​ൾ ന​ല്ല സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ബ​സ​വ​രാ​ജ് ശി​വ​ലിം​ഗ​പ്പ ഹൊ​ര​ട്ടി എം.​എ​ൽ.​സി പു​തു​മു​ഖ എം.​എ​ൽ.​എ​മാ​രെ ഉ​പ​ദേ​ശി​ച്ചു. നി​യ​മ​സ​ഭ സാ​മാ​ജി​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഏ​റ്റ​വും മു​തി​ർ​ന്ന ബി.​ജെ.​പി അം​ഗം. 44 വ​ർ​ഷ​ത്തെ നി​യ​മ​സ​ഭ പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ താ​ൻ 18 മു​ഖ്യ​മ​ന്ത്രി​മാ​രെ ക​ണ്ടി​ട്ടു​ണ്ടെ​ന്ന് 77കാ​ര​നാ​യ ഹൊ​ര​ട്ടി പ​റ​ഞ്ഞു. 12 മ​ന്ത്രി​സ​ഭ​ക​ളു​മാ​യും 2800 സാ​മാ​ജി​ക​രു​മാ​യും ഇ​ട​പ​ഴ​കാ​ൻ ഭാ​ഗ്യം ല​ഭി​ച്ചു.

പി​താ​വി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​യി​ട്ടും ത​നി​ക്ക് നി​യ​മ​സ​ഭ​യി​ലേ​ക്ക് പാ​സ് ത​രാ​ൻ വി​സ​മ്മ​തി​ച്ച പ​രേ​ത​നാ​യ എം.​എ​ൽ.​എ ക​ൽ​കേ​രി മ​ന​സ്സി​ൽ എ​പ്പോ​ഴു​മു​ണ്ട്. കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന കാ​ല​ത്ത് ഞാ​ൻ കൂ​ട്ടു​കാ​ർ​ക്കും എ​നി​ക്കും നി​യ​മ​സ​ഭ പാ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പാ​സ് അ​നു​വ​ദി​ച്ചി​ല്ല. ആ ​സൂ​ക്ഷ്മ​ത​യു​ടെ പ്രാ​ധാ​ന്യം ഈ​യി​ടെ സ​ന്ദ​ർ​ശ​ക പാ​സി​ൽ പാ​ർ​ല​മെ​ന്റി​ൽ ക​യ​റി​യ​വ​ർ അ​ക്ര​മം ന​ട​ത്തി​യ വേ​ള​യി​ൽ ഒ​ന്നു​കൂ​ടി ബോ​ധ്യ​പ്പെ​ട്ടു.

വി​വ​ര​ങ്ങ​ൾ വി​ര​ൽ​ത്തു​മ്പി​ലും ഉ​ള്ളം​കൈ​യി​ലും ല​ഭ്യ​മാ​വു​ന്ന ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലാ​ണ് പു​തു​മു​ഖ​ങ്ങ​ൾ. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ളെ​പ്പോ​ലെ അ​ജ​ണ്ട​യു​ടെ കോ​പ്പി​ക​ളും ലിം​ക ബു​ക്കും കൈ​യി​ലേ​ന്തി വി​ധാ​ൻ സൗ​ദി​യി​ലേ​ക്ക് ന​ട​ന്നു​പോ​യ കാ​ലം ത​ന്‍റെ ത​ല​മു​റ​യി​ലെ സാ​മാ​ജി​ക​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്നു.

വി​വ​രം ആ​ർ​ജി​ക്കാ​നും വി​വ​ര​ക്കേ​ട് സ​ഭ​യി​ൽ വി​ള​മ്പാ​തെ കാ​ക്കാ​നു​മാ​യി​രു​ന്നു ബു​ക്ക് ക​രു​തി​യ​തെ​ന്ന് ഹൊ​ര​ട്ടി പ​റ​ഞ്ഞു. ബ​ജ​റ്റ് ച​ർ​ച്ച​ക​ൾ കേ​വ​ലം റോ​ഡും പാ​ല​വും ക​യ​റ​ലാ​വ​രു​തെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ പ​റ​ഞ്ഞു. ഉ​ൾ​ക്കാ​ഴ്ച​യോ​ടെ വേ​ണം ബ​ജ​റ്റ് പ്ര​സം​ഗ​ങ്ങ​ൾ. മ​ണ്ഡ​ല​ത്തി​ൽ ഫ​ണ്ട് എ​ങ്ങ​നെ ചെ​ല​വാ​ക്ക​ണം, നേ​ടി​യെ​ടു​ക്ക​ണം എ​ന്നൊ​ക്കെ പ​ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഖാ​ദ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Horaty M.A.L.CParliamentary Visitor Pass
News Summary - Horaty M.A.L.C to keep Parliamentary Visitor Pass
Next Story