മികച്ച റെയിൽവേ സേവനത്തിന് പി.പി. സുഹാസിനിക്ക് ആദരം
text_fieldsറെയിൽവേ സീനിയർ ടെക്നീഷ്യൻ പി.പി. സുഹാസിനി ഡൽഹിയിൽ നടന്ന ചടങ്ങിൽ ആദരം ഏറ്റുവാങ്ങുന്നു
ബംഗളൂരു: ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനു കീഴിലുള്ള മംഗളൂരു സെൻട്രൽ സ്റ്റേഷനിലെ സീനിയർ ടെക്നീഷ്യൻ പി.പി. സുഹാസിനിക്ക് മികച്ച സേവനത്തിനുള്ള ആദരം. കേന്ദ്ര റെയിൽവേ വനിത ക്ഷേമസംഘടനയുടെ (ആർ.ഡബ്ല്യു.ഡബ്ല്യു.സി.ഒ) പ്രശംസാപത്രം ഡൽഹിയിൽ നടന്ന ചടങ്ങിൽ ഓർഗനൈസേഷൻ പ്രസിഡന്റ് മെനു ലഹോടിയിൽനിന്ന് സുഹാസിനി ഏറ്റുവാങ്ങി.
മംഗളൂരു സെൻട്രൽ -ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, സാന്ദ്രഗച്ചി-മംഗളൂരു സെൻട്രൽ വിവേക് പ്രതിവാര എക്സ്പ്രസ്, കച്ചെഗുഡ-മംഗളൂരു സെൻട്രൽ പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ നടത്തിയ സേവനമാണ് സുഹാസിനി നടത്തിയതെന്ന് പാലക്കാട് ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫിസർ എം.കെ. ഗോപിനാഥൻ അറിയിച്ചു. സുഹാസിനി നയിച്ച ‘പിങ്ക് ബാച്ച്’ വനിത ജീവനക്കാരിൽ ആത്മവിശ്വാസവും പ്രചോദനവും വളർത്തിയെന്നും അദ്ദേഹം പറഞ്ഞു.