വിദ്യാർഥികളെ അനുമോദിച്ചു
text_fieldsസമസ്ത പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടിയ വിദ്യാർഥികളെ സംസ്ഥാന കൗൺസിൽ അംഗം അയ്യൂബ് ഹസനി അനുമോദിക്കുന്നു
ബംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പൊതു പരീക്ഷയിൽ ബാംഗ്ലൂർ നോർത്ത് റേഞ്ചിൽ ടോപ് പ്ലസ് നേടിയ യശ്വന്തപുരം അൽമദ്റസത്തുൽ ബദ്രിയ മദ്റസ വിദ്യാർഥികളെ ബാംഗ്ലൂർ നോർത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ അനുമോദിച്ചു. അനുമോദന ചടങ്ങിൽ നോർത്ത് റേഞ്ച് പ്രസിഡന്റ് പി.എം. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം.കെ. അയ്യൂബ് ഹസനി ഉദ്ഘാടനം ചെയ്തു.
ഷൗക്കത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണം നിർവഹിച്ചു. യശ്വന്തപുരം മഹല്ല് ജനറൽ സെക്രട്ടറി വി.കെ. നാസർ ഹാജി, സമദ് വാഫി, സിദ്ദീഖ് ദാരിമി, റിയാസ് ക്വാളിറ്റി, ഫൈസൽ തലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. പരീക്ഷ ബോർഡ് ചെയർമാൻ മനാഫ് നജാഹി സ്വാഗതവും റഹ്മത്ത് ശരീഫ് നന്ദിയും പറഞ്ഞു.

