ധർമസ്ഥല കേസ് അന്വേഷണം വേഗം പൂർത്തിയാക്കണം -ആഭ്യന്തര മന്ത്രി
text_fieldsഡോ. ജി.പരമേശ്വര
മംഗളൂരു: ധർമസ്ഥല കൂട്ട സംസ്കാര കേസ് അന്വേഷണം വേഗം പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ടുകൾ കാത്തിരിക്കുകയാണെന്ന് മന്ത്രി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
‘‘എസ്.ഐ.ടി അവരുടെ ജോലി ചെയ്യുന്നു. ഫോറൻസിക് റിപ്പോർട്ടുകൾ വരേണ്ടതുണ്ട്. അടുത്തിടെ കണ്ടെത്തിയ വസ്തുക്കൾ ലാബിലേക്ക് അയച്ചു.നേരത്തേ കണ്ടെത്തിയ കാര്യങ്ങളിൽ അന്തിമരൂപം നൽകി റിപ്പോർട്ടുകൾ അയക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ഉടൻ പൂർത്തിയാക്കാൻ എസ്.ഐ.ടിയോട് പറഞ്ഞിട്ടുമുണ്ട്.
ഒന്നിനുപുറകെ ഒന്നായി ആളുകൾ അന്വേഷണവുമായി ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കുന്നത് തുടരാനാവില്ല. ഒരു അവസാനം ഉണ്ടാകണം. നാളെയോ മറ്റന്നാളോ അന്വേഷണം പൂർത്തിയാക്കാൻ എസ്.ഐ.ടിയോട് പറയാൻ കഴിയില്ല. അന്വേഷണം അവസാനിപ്പിക്കാൻ അവർക്ക് പല വിവരങ്ങളും ആവശ്യമായി വരും. ലാബ് റിപ്പോർട്ട് വരേണ്ടതുണ്ട്; ആ റിപ്പോർട്ടുകൾ അന്തിമമാക്കേണ്ടതുണ്ട്. അതെല്ലാം പരിഗണിച്ച് എസ്.ഐ.ടി നടപടിയെടുക്കും’’ -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

