Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ്ര​സ്താ​വ​ന​ക​ൾ...

പ്ര​സ്താ​വ​ന​ക​ൾ ആ​ർ‌.​എ​സ്‌.​എ​സി​ന്റെ പ്ര​തി​ച്ഛാ​യ​ക്ക് ക​ള​ങ്കം വ​രു​ത്തി​യെ​ന്ന്; പ്രി​യ​ങ്ക് ഖാ​ർ​ഗെക്ക് സമൻസ്

text_fields
bookmark_border
പ്ര​സ്താ​വ​ന​ക​ൾ ആ​ർ‌.​എ​സ്‌.​എ​സി​ന്റെ പ്ര​തി​ച്ഛാ​യ​ക്ക് ക​ള​ങ്കം വ​രു​ത്തി​യെ​ന്ന്; പ്രി​യ​ങ്ക് ഖാ​ർ​ഗെക്ക് സമൻസ്
cancel
camera_alt

പ്രി​യ​ങ്ക് ഖാ​ർ​ഗെ

ബം​ഗ​ളൂ​രു: ആ​ർ.​എ​സ്.​എ​സി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ്വ​കാ​ര്യ പ​രാ​തി​യി​ൽ ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വും എ​ൻ.​എ.​ഹാ​രി​സ് എം.​എ​ൽ.​എ​യു​ടെ മ​ക​നു​മാ​യ മു​ഹ​മ്മ​ദ് നാ​ല​പ്പാ​ട് എ​ന്നി​വ​ർ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യു​ള്ള ബം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക കോ​ട​തി ര​ണ്ടാം ത​വ​ണ​യും സ​മ​ൻ​സ് അ​യ​ച്ചു.

കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു​കൊ​ണ്ടാ​ണ് ജ​ഡ്ജി സ​ന്ദീ​പ് പാ​ട്ടീ​ൽ അ​ധ്യ​ക്ഷ​നാ​യ കോ​ട​തി​യു​ടെ സ​മ​ൻ​സ്. ഇ​രു​വ​രും ആ​ഗ​സ്റ്റ് ഒ​ന്നി​ന് ഹാ​ജ​രാ​വ​ണം. പ്രി​യ​ങ്ക് ഖാ​ർ​ഗെ​ക്കും നാ​ലാ​പാ​ടി​നും നേ​ര​ത്തെ ന​ൽ​കി​യ സ​മ​ൻ​സ് പു​റ​പ്പെ​ടു​വി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തെ തു​ട​ർ​ന്നാ​ണ് പു​തി​യ സ​മ​ൻ​സ് അ​യ​ച്ച​ത്.

ര​ണ്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും പ്ര​സ്താ​വ​ന​ക​ൾ ആ​ർ‌.​എ​സ്‌.​എ​സി​ന്റെ പ്ര​തി​ച്ഛാ​യ​ക്ക് ക​ള​ങ്കം വ​രു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സി​ദ്ധാ​പു​ര നി​വാ​സി​യാ​യ തേ​ജ​സ് ഗൗ​ഡ സ​മ​ർ​പ്പി​ച്ച സ്വ​കാ​ര്യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സ്.

പ​രാ​തി പ്ര​കാ​രം പ്രി​യ​ങ്ക് ഖാ​ർ​ഗെ തന്റെ എ​ക്‌​സ് പോ​സ്റ്റി​ൽ ആ​ർ‌.​എ​സ്‌.​എ​സി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശം ന​ട​ത്തി. അ​തേ​സ​മ​യം മു​ഹ​മ്മ​ദ് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ലെ അ​ഭി​മു​ഖ​ത്തി​നി​ടെ സം​ഘ​ട​ന​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി. ര​ണ്ട് നേ​താ​ക്ക​ളു​ടെ​യും പ​രാ​മ​ർ​ശ​ങ്ങ​ൾ ആ​ർ‌.​എ​സ്‌.​എ​സി​ന്റെ പ്ര​ശ​സ്തി​ക്ക് കോ​ട്ടം വ​രു​ത്തി​യെ​ന്നും അ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ വാ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakadefamation caseRSSPriyank khargeBengaluru
News Summary - Home Minister summoned for RSS criticism
Next Story