പൊലീസ് സ്റ്റേഷനുകൾ പൊതുജന സൗഹൃദമാവണം -ആഭ്യന്തര മന്ത്രി
text_fieldsമന്ത്രി ഡോ. ജി. പരമേശ്വര മംഗളൂരുവിൽ പൊലീസ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ചെയ്യുന്നു
മംഗളൂരു: പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം പൊതുജന സൗഹൃദമാവണമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. മംഗളൂരു നഗരത്തിൽ പൊലീസുകാരുടെ പുതിയ പാർപ്പിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുബ്രഹ്മണ്യ, പാണെ മംഗളൂരു പുതിയ പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ബ്രിജേഷ് ചൗട്ട എം.പി, അശോക് കുമാർ റൈ എം.എൽ.എ, ഐവൻ ഡിസൂസ എം.എൽ.സി, ഡി.സി.സി പ്രസിഡന്റ് ഹരീഷ് കുമാർ, ഡി.ഐ.ജി അമിത് സിങ്, ജില്ല പൊലീസ് സൂപ്രണ്ട് എൻ. യതീഷ് എന്നിവർ സംസാരിച്ചു. സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ സ്വാഗതവും അഡീ. എസ്.പി രാജേന്ദ്ര നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

