എച്ച്.എം.എസ് ബിരുദദാനം നാളെ
text_fieldsബംഗളൂരു: ധാർമിക വിദ്യഭ്യാസരംഗത്ത് പുതു മാതൃകകൾ സൃഷ്ടിച്ച ഹിറാ മോറൽ സ്കൂൾ ബംഗളൂരുവിന്റെ (എച്ച്.എം.എസ്) രണ്ടാം ബിരുദദാനം ശനിയാഴ്ച നടക്കും. സി.എം.ആർ.ഐ.ടി കൺവെൻഷൻ ഹാളിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ചടങ്ങ് കർണാടക ഫുഡ് സേഫ്റ്റി കമീഷണർ ഡോ. ഷംല ഇക്ബാൽ ഉദ്ഘാടനം ചെയ്യും.
കേരള മദ്റസ എജുക്കേഷൻ ബോർഡിന് (കെ.എം.ഇ.ബി) കീഴിലുള്ള ഏഴാം തരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ആഗോള തലത്തിൽ നടന്നു വരുന്ന പൊതുപരീക്ഷയിൽ വിജയിച്ച വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങാണ് നടക്കുന്നത്. നൂറു ശതമാനം വിജയത്തോടൊപ്പം ആദ്യ പത്തു റാങ്കുകളിൽ ആറും നേടി ഉന്നത വിജയമാണ് എച്ച്.എം.എസ് കരസ്ഥമാക്കിയത്. കെ.എം.ഇ.ബി ഡയറക്ടർ അനീസ് സി.എച്ച്, അബ്ദുസ് ഖുർആൻ അക്കാദമി ഡയറക്ടർ അബ്ദുല്ല തിരൂർക്കാട് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചു എച്ച്.എം.എസിനു കീഴിലുള്ള ഹിഫ്ദ് അക്കാദമി വിദ്യാർഥികളുടെ വിവിധ പരിപാടികളും ഉണ്ടാകുമെന്ന് സെക്രട്ടറി സാജിദ് അറിയിച്ചു.
23 വർഷമായി ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 23 രാജ്യങ്ങളിൽ നിന്ന് പ്രതിവർഷം ആയിരത്തിലേറെ വിദ്യാർഥികളാണ് പഠിക്കുന്നത്. ഒമ്പത് വകുപ്പുകളും നൂറിൽപരം അധ്യാപകരും ഉള്ള എച്ച്.എം. എസ് ധാർമിക വിദ്യാഭ്യാസം ആധുനിക സങ്കേതങ്ങളുടെ സഹായത്താൽ ഓൺലൈനായും നഗരത്തിലെ ഒമ്പതോളം ശാഖകളിലൂടെ ഓഫ്ലൈനായും അധ്യയനം നൽകി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

