'ഹിരിയാര ഹബ്ബ 2025’ നാളെ
text_fieldsബംഗളൂരു: ഹിരിയാര ഹബ്ബ - ദി എൽഡേഴ്സ് ഫെസ്റ്റിവൽ 2025 ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ എം.ജി റോഡിലെ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നടക്കും.
മുതിർന്ന പൗരന്മാരെ ആദരിക്കുന്ന പരിപാടിയില്‍ സാംസ്കാരിക പ്രദർശനം, പരമ്പരാഗത ഗെയിമുകൾ, കലാപ്രദർശനങ്ങൾ, ചർച്ചകൾ, ഡിജിറ്റൽ സാക്ഷരത, സൈബർ സുരക്ഷ വർക്ക്ഷോപ്പുകൾ എന്നിവയും ഖയാൽ, കാഡബാംസ്, ആസ്റ്റർ ഡി.എം, സോഡെക്സോ എന്നിവയുടെ ആഭിമുഖ്യത്തില്‍ സമഗ്ര ആരോഗ്യ പരിശോധനകള്‍ നടത്തും, എസ്റ്റേറ്റ് പ്ലാനിങ്, സ്വത്തവകാശം, സുരക്ഷിത ആരോഗ്യ പരിചരണ രീതികൾ, നിയമ ഉപദേശങ്ങള്‍ എന്നിവ സംബന്ധിച്ചും വിവരങ്ങൾ ലഭ്യമാകും. ഫോണ്‍: 96119 11966
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

