ഹിറാ മോറൽ സ്കൂൾ കായിക മേള സമാപിച്ചു
text_fieldsഹിറാ മോറൽ സ്കൂൾ കായികമേളയിൽ ഫുട്ബാൾ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായ യുനിസൻ സ്ട്രൈക്കേഴ്സ് ഹെഗ്ഡെ
നഗർ ടീം
ബംഗളൂരു: ഹിറാ മോറൽ സ്കൂൾ സംഘടിപ്പിച്ച രണ്ടാമത് കായിക മേള ‘മിറാക്കി - 2023’ സമാപിച്ചു. സർജാപുര ശ്ലോക് സ്പോർട്സ് അക്കാദമിയിൽ നടന്ന മേളയിൽ വിവിധ കായിക ഇനങ്ങളിലായി വിദ്യാർഥി വിദ്യാർഥിനികളും അധ്യാപകരും രക്ഷിതാക്കളുമായി മുന്നൂറിൽപരം കായികതാരങ്ങൾ പങ്കെടുത്തു.
26 ടീമുകൾ മാറ്റുരച്ച ഫുട്ബാൾ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ യുനിസൻ സ്ട്രൈക്കേഴ്സ് ഹെഗ്ഡെ നഗർ വിജയികളായി. അണ്ടർ 11 വിഭാഗത്തിൽ ഇക് വാൻ എഫ്.സി മാറത്തഹള്ളിയും , അണ്ടർ 15 വിഭാഗത്തിൽ ഡൈനാമോസ് എഫ്.സി ബന്നാർഘട്ടയും, മുതിർന്നവരുടെ വിഭാഗത്തിൽ ബി.ജി സിറ്റി അമിഗോസും ചാമ്പ്യന്മാരായി.
45 ടീമുകൾ മത്സരിച്ച ബാഡ്മിന്റൺ ഡബ്ൾസ് മത്സരങ്ങളിൽ റിദ ഫെബു, ബിസ്മ സമീർ പെൺകുട്ടികളുടെ അണ്ടർ 12 വിഭാഗത്തിൽ വിജയികളായി. ഇർഫാന മറിയം, ഹാനിയ ഹനിം എന്നിവർ പെൺകുട്ടികളുടെ അണ്ടർ 15 വിഭാഗത്തിലും വിജയികളായി. ഇർഷാന, ഫെമിന എന്നിവർ സ്ത്രീകളുടെ വിഭാഗത്തിലും സിജിൽ സലിം, ഷിറാസ് പുരുഷന്മാരുടെ വിഭാഗത്തിലും വിജയികളായി.

അണ്ടർ 15 വിഭാഗത്തിൽ ജേതാക്കളായ ഡൈനാമോസ് എഫ് .സി ബന്നാർഘട്ട ടീം
ചെറിയ കുട്ടികൾക്കായുള്ള കായിക ഇനങ്ങളും ക്വിസ് മത്സരങ്ങളും ബാംഗ്ലൂർ മലർവാടി -ടീൻ ഇന്ത്യയുടെ നേതൃത്വത്തിൽ നടന്നു. രക്ഷിതാക്കൾ ചേർന്നൊരുക്കിയ ഭക്ഷണശാലകൾ കായികമേളക്ക് കൊഴുപ്പേകി.
കായികമേള കൺവീനർ ഫിറോസും ഹിറ മോറൽ സ്കൂൾ സെക്രട്ടറി സാജിദും നേതൃത്വം നൽകി. ഹിറ മോറൽ സ്കൂൾ പ്രിൻസിപ്പൽ ശബീർ മുഹ്സിൻ ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം, വൈസ് പ്രസിഡന്റ് ശമീർ, എംപവേർഡ് ഫൗണ്ടേഷൻ ചെയർമാൻ വി.പി. അബ്ദുല്ല, വൈസ് ചെയർമാൻ സി.പി. ഷാഹിർ , സെക്രട്ടറി കെ.എം. അനീസ് , സജ്ന ഷമീർ, ഫെബിന അബു, ജുനൈദ ഷംസീർ, ഷൈമ സലാം എന്നിവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകി.
ആംബുലൻസ് സംവിധാനത്തോട് കൂടിയ എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ മെഡിക്കൽ വിഭാഗത്തിന് മുഫാസിലും വളന്റിയർ വിങ്ങിന് എസ്.ഐ.ഒ പ്രസിഡന്റ് ഫഹദ് നഗർഭാവിയും ജി.ഐ.ഒ വൈസ് പ്രസിഡൻറ് മറിയം ഉമറും നേതൃത്വം നൽകി.