ഹിറ മോറൽ സ്കൂൾ മാറത്തഹള്ളി കുടുംബസംഗമം
text_fieldsഹിറ മോറൽ സ്കൂൾ മാറത്തഹള്ളി ശാഖയുടെ നേതൃത്വത്തിൽ സർജാപുരയിൽ
നടന്ന കുടുംബസംഗമം
ബംഗളൂരു: ഹിറ മോറൽ സ്കൂൾ മാറത്തഹള്ളി ശാഖ സർജാപുര ഇമേറ റിസോർട്ടിൽ കുടുംബസംഗമം സംഘടിപ്പിച്ചു. വാർഷിക കലാമേളയായ ‘മഹർജാൻ-23’, വാർഷിക കായിക മേളയായ ‘മെറാക്കി’ എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ജമാഅത്തെ ഇസ്ലാമി മാറത്തഹള്ളി ഏരിയ തർബിയ്യ സെക്രട്ടറി അസ്ലം അബ്ദുറഹീം വിതരണം ചെയ്തു.
എച്ച്.എം.എസ് മാറത്തഹള്ളി ശാഖ മദ്റസ പ്രിൻസിപ്പൽ ഫർസാൻ സംസാരിച്ചു. രക്ഷിതാക്കൾക്കായി നടന്ന പരിശീലനപരിപാടിക്ക് എച്ച്.എം.എസ് പ്രിൻസിപ്പൽ ഷബീർ മുഹ്സിൻ നേതൃത്വം നൽകി. കായിക വിനോദപരിപാടികൾ അധ്യാപകരായ സഫാന, ഷംല, ഡാനിഷ് എന്നിവർ നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

