Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ ബലാത്സംഗത്തിനിരയാക്കി, കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമം; ഹിന്ദു ജാഗരണ വേദികെ പ്രവർത്തകൻ അറസ്റ്റിൽ

text_fields
bookmark_border
വിവാഹത്തിന് വിസമ്മതിച്ച യുവതിയെ ബലാത്സംഗത്തിനിരയാക്കി, കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമം; ഹിന്ദു ജാഗരണ വേദികെ പ്രവർത്തകൻ അറസ്റ്റിൽ
cancel
camera_alt

പ്രദീപ് പൂജാരി

Listen to this Article

മംഗളൂരു: വിജനമായ പ്രദേശത്തിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം. സംഭവത്തിൽ പെർഡൂർ ഹിന്ദു ജാഗരണ വേദികെ നായർകോട് യൂനിറ്റ് അംഗം പ്രദീപ് പൂജാരി (26) എന്നയാൾ അറസ്റ്റിൽ.

ഉഡുപ്പി വനിത പൊലീസാണ് ഹിന്ദു ജാഗരണ വേദികെ പ്രവർത്തകനെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് ഈ യുവതിയെ ശല്യപ്പെടുത്തിയതിന് ഹിരിയഡ്ക പൊലീസ് പ്രദീപിനെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതോടെ പ്രശ്‌നങ്ങൾ അവസാനിച്ചു എന്ന ധാരണയിലായിരുന്നു യുവതിയും കുടുംബവും.

എന്നാൽ, കഴിഞ്ഞ ശനിയാഴ്ച വിജനമായ പ്രദേശത്തിലൂടെ നടന്നുവരികയായിരുന്ന യുവതിയെ പ്രദീപ് തടയുകയായിരുന്നു. തുടർന്ന് തന്നെ വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ, യുവതി വിസമ്മതം പറഞ്ഞതോടെ ആക്രമിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

പിന്നീട് വീട്ടിലെത്തിയ യുവതി വിവരം കുടുംബത്തെ അറിയിച്ചു. കുടുംബം ഉഡുപ്പി വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hindutva activist Pradeep Poojari arrested again
Next Story